കുന്നുകൂടുന്ന ജന്മദിനാശംസകള്‍ക്ക് നടുവില്‍ നിന്ന് നീല നിറത്തിലുള്ള വര്‍ണാഭമായ കേക്ക് മുറിച്ച് മലയാളത്തിന്‍റെ മമ്മൂക്ക പിറന്നാള്‍ ആശംസിച്ചവര്‍ക്ക് നന്ദിയറിയിച്ചു.
മമ്മൂക്കയുടെ പിറന്നാള്‍ കേക്ക്; ഐഡിയ സുറുമിയുടേത് - മമ്മൂക്കയുടെ പിറന്നാള്‍ കേക്ക്, ഐഡിയ സുറുമിയുടേത്
അറുപത്തൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് വ്യത്യസ്തവും മനോഹരവുമായ കേക്ക് സമ്മാനിച്ചത് മൂത്തമകള്‍ സുറുമിയാണ്
അറുപത്തൊമ്പതാം പിറന്നാളുകാരന് വ്യത്യസ്തവും മനോഹരവുമായ കേക്ക് സമ്മാനിച്ചത് മൂത്തമകള്‍ സുറുമിയാണ്. നീലനിറത്തിലുള്ള കേക്ക് നിരവധി പഴങ്ങളും മരങ്ങളുടെ മാതൃകകളും വെച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മണ്ണിനെയും മരങ്ങളെയും പ്രകൃതിയെയും ഏറെ ഇഷ്ടപ്പെടുന്നയാളാണ് മമ്മൂട്ടി. ഇത് തന്നെയാണ് ഇത്തരത്തിലൊരു കേക്കിന് രൂപം നല്‍കാന്‍ സുറുമിയെ തോന്നിപ്പിച്ചതും. കൊവിഡായതിനാല്‍ ഫാന്‍സ് അസോസിയേഷനുകളെല്ലാം ആഘോഷങ്ങള്‍ കുറച്ചു. എങ്കിലും ചിലര്‍ അര്‍ധരാത്രിയില്‍ താരത്തിന്‍റെ വീടിന് മുമ്പില്‍ എത്തി നേരിട്ട് പിറന്നാള്‍ ആശംസിച്ചിരുന്നു. രാവിലെ മകനും നടനുമായ ദുല്‍ഖര്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാള്‍ ആശംസിച്ചിരുന്നു.