മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും നാല്‍പ്പത്തിരണ്ടാം വിവാഹവാര്‍ഷികമാഘോഷിക്കുകയാണ്. മലയാള സിനിമയിലെ മാതൃകാദമ്പതിമാര്‍ക്ക് മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമ മേഖലയിലെ മറ്റ് സഹപ്രവര്‍ത്തകരും ആശംസകള്‍ നേര്‍ന്നു. ഭാര്യയെന്നതിലപ്പുറം നല്ലൊരു സുഹൃത്താണ് സുല്‍ഫത്തെന്ന് മമ്മൂട്ടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിര്‍മാതാവ് ആന്‍റോ ജോസഫ്, ജോജു ജോര്‍ജ് എന്നിവരെല്ലാം സോഷ്യല്‍മീഡിയ വഴിയാണ് ആശംസകള്‍ അറിയിച്ചത്. 'പ്രിയപ്പെട്ട മമ്മൂക്കയ്ക്കും ചേച്ചിക്കും ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍' എന്നാണ് ആന്റോ ജോസഫ് കുറിച്ചത്. 'ഉമ്മയ്ക്കും വാപ്പച്ചിക്കും ആശംസകള്‍. ഈ ചിത്രം കഴിഞ്ഞ വര്‍ഷമുള്ളതാണെന്ന് തോന്നുന്നു. നിങ്ങളെ പോലെയാവാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍.' എന്നാണ് ദുല്‍ഖര്‍ വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നത്.
ഒന്നായിട്ട് 42 വര്‍ഷങ്ങള്‍, മെഗാസ്റ്റാറിനും പത്നിക്കും ആശംസകളുമായി താരങ്ങള്‍ - മമ്മൂട്ടി സുല്‍ഫത്ത് വിവാഹ വാര്‍ഷികം
1979 മെയ് ആറിനായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്‍റെയും വിവാഹം. അഭിനയത്തികവില്‍ മലയാള സിനിമയില്‍ മെഗാസ്റ്റാറായി വാഴുന്നതിനൊപ്പം കുടുംബ ബന്ധങ്ങള്‍ക്ക് എല്ലാത്തിനും മുകളില്‍ സ്ഥാനം നല്‍കുന്ന നടനാണ് മമ്മൂട്ടി.
Also read: കൊവിഡിനെ നേരിടാനാഹ്വാനം ചെയ്‌ത് ആര്‍ആര്‍ആര്‍ ടീം, മലയാളത്തില്‍ നിര്‍ദേശം നല്‍കി രാജമൗലി
1979 മെയ് ആറിനായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്‍റെയും വിവാഹം. അഭിനയത്തികവില്‍ മലയാള സിനിമയില്‍ മെഗാസ്റ്റാറായി വാഴുമ്പോഴും കുടുംബ ബന്ധങ്ങള്‍ക്ക് എല്ലാത്തിനും മുകളില്‍ സ്ഥാനം നല്‍കുന്ന നടനാണ് മമ്മൂട്ടി. ഷൂട്ടിങ്ങിലായിരിക്കുമ്പോവും താന്‍ അടുത്തില്ലെന്ന കുറവ് സുല്‍ഫത്തിന് അനുഭവപ്പെടാതിരിക്കാന്‍ നിരവധി തവണ വീട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ തിരിക്കാന്‍ മമ്മൂട്ടി സമയം കണ്ടെത്താറുണ്ടെന്ന് സുഹൃത്തുക്കള്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സിനിമ മേഖലയിലുള്ളവര്‍ക്ക് പുറമെ മമ്മൂട്ടി ആരാധകരും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വണ്‍ ആണ് ഏറ്റവും അവസാനമായി തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം.