കേരളം

kerala

ETV Bharat / sitara

മെഗാസ്റ്റാറിന്‍റെ ബിഗ് ബജറ്റ് സിനിമയുമായി ഫ്രൈഡേ ഫിലിം ഹൗസ്, തിരക്കഥ മുരളി ഗോപി - Mammootty And Murali Gopy Team Up

നവാഗതനായ ഷിബു ബഷീറാണ് സംവിധാനം. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Mammootty And Murali Gopy Team Up For Friday Film House Next film  ഫ്രൈഡേ ഫിലിം ഹൗസ്  ഫ്രൈഡേ ഫിലിം ഹൗസ് വാര്‍ത്തകള്‍  ഫ്രൈഡേ ഫിലിം ഹൗസ് സിനിമകള്‍  മുരളി ഗോപി മമ്മൂട്ടി സിനിമകള്‍  മുരളി ഗോപി മമ്മൂട്ടി വിജയ് ബാബു  Mammootty And Murali Gopy Team Up  Friday Film House Next film
മെഗാസ്റ്റാറിന്‍റെ ബിഗ് ബജറ്റ് സിനിമ നിര്‍മിക്കാനൊരുങ്ങി ഫ്രൈഡേ ഫിലിം ഹൗസ്, തിരക്കഥ മുരളി ഗോപി

By

Published : Feb 10, 2021, 12:45 PM IST

ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍, സൂഫിയും സുജാതയും, ആട് സീരിസ് തുടങ്ങി ഒട്ടനവധി ഹിറ്റ് മലയാള സിനിമകള്‍ നിര്‍മിച്ചിട്ടുള്ള വിജയ്‌ ബാബുവിന്‍റെ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസ് ആദ്യമായി മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മിക്കാനൊരുങ്ങുകയാണ്. ബിഗ് ബജറ്റില്‍ മമ്മൂക്കയുടെ സിനിമ നിര്‍മിക്കാന്‍ പോകുന്ന സന്തോഷം വിജയ് ബാബു തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ഈ ബിഗ് ബജറ്റ് സിനിമയ്‌ക്ക് തിരക്കഥ ഒരുക്കുന്നത് നടനും തിരക്കഥകൃത്തുമായ മുരളി ഗോപിയാണ്. ഒരു പക്ഷെ മുരളി ഗോപിയും ആദ്യമായിട്ടാകും മമ്മൂട്ടി സിനിമക്കായി തിരക്കഥ ഒരുക്കാന്‍ പോകുന്നത്.

മോഹന്‍ലാല്‍ ബോക്‌സ് ഓഫീസ് ഹിറ്റ് ലൂസിഫറിനടക്കം തിരക്കഥയൊരുക്കിയിട്ടുള്ളയാളാണ് മുരളി ഗോപി. നവാഗതനായ ഷിബു ബഷീറാണ് സംവിധാനം. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലൂസിഫറിന് ശേഷം രതീഷ് അമ്പാട്ട്, അരുണ്‍കുമാര്‍ അരവിന്ദ്, ഷിബു ബഷീര്‍ എന്നിവര്‍ക്ക് വേണ്ടി തിരക്കഥയെഴുതാന്‍ പോകുന്ന വിവരം നേരത്തെ മുരളി ഗോപി വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details