"യഥാർത്ഥ സൂപ്പർസ്റ്റാറിന് പ്രണാമം," നടൻ ജയന്‍റെ 40-ാം ഓർമദിനത്തിൽ ഷമ്മി തിലകൻ പങ്കുവെച്ച ചിത്രവും ക്യാപ്‌ഷനും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും സൂപ്പർസ്റ്റാർ പദവിയുള്ളപ്പോൾ ജയൻ മാത്രം എങ്ങനെ സൂപ്പർതാരമാകുമെന്ന് ഷമ്മിയുടെ പോസ്റ്റിന് നിരവധി പേർ കമന്‍റ് ചെയ്‌തു. ആരാധകരുടെ ചോദ്യങ്ങൾക്ക് താരം മറുപടി നൽകിയതാകട്ടെ മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളാണെന്ന് തോന്നിയിട്ടില്ല എന്നാണ്. ഒപ്പം, മമ്മൂട്ടിയും മോഹൻലാലും തന്‍റെ സിനിമാജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന നടൻ ദേവന്‍റെ വെളിപ്പെടുത്തലും അദ്ദേഹം കമന്‍റായി പോസ്റ്റ് ചെയ്‌തു.
മമ്മൂട്ടിയും മോഹൻലാലുമല്ല യഥാർത്ഥ സൂപ്പർ താരങ്ങൾ: കമന്‍റുകൾക്ക് ഷമ്മി തിലകൻ നൽകിയ മറുപടി - മമ്മൂട്ടിയും മോഹൻലാലുമല്ല യഥാർത്ഥ സൂപ്പർ താരങ്ങൾ വാർത്ത
നടൻ ജയനെ അനുസ്‌മരിച്ച് ഷമ്മി തിലകൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ കമന്‍റ് ചെയ്‌തു. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളാണെന്ന് തോന്നിയിട്ടില്ല എന്നും ആരാധകരുടെ കമന്‍റിൽ ഷമ്മി തിലകൻ പ്രതികരിച്ചു.
മമ്മൂട്ടിയും മോഹൻലാലുമല്ല യഥാർത്ഥ സൂപ്പർ താരങ്ങൾ
ഞാൻ എങ്ങുമെത്താതെ പോയതിന് കാരണം മമ്മൂട്ടിയും മോഹൻലാലുമാണെന്നും അവർ ആരെയും വളർത്താൻ അനുവദിക്കില്ലെന്നുമാണ് ദേവൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്. എന്നാൽ, മലയാളത്തിന്‍റെ സൂപ്പർസ്റ്റാറിനെയും മെഗാസ്റ്റാറിനെയയും ഷമ്മി തിലകൻ വിമർശിച്ചതിന് നിരവധി പേർ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചു.