സൂപ്പർസ്റ്റാറും ലേഡി സൂപ്പർസ്റ്റാറും ഒരുമിച്ചൊരു ചിത്രത്തിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. 16 വർഷങ്ങൾക്കു ശേഷമുള്ള മഞ്ജു വാര്യരുടെ തിരിച്ചു വരവിലെങ്കിലും മമ്മൂട്ടിയോടൊപ്പം ഒരു സിനിമ ഉടനുണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിന്നെയും ആറ് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു അങ്ങനെയൊരു വാർത്തക്കായി. കാത്തിരിപ്പുകൾക്കൊടുവിൽ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
മമ്മൂട്ടി- മഞ്ജു വാര്യർ ചിത്രത്തിന് പേരിട്ടു; 'ദി പ്രീസ്റ്റ്' പോസ്റ്റർ പുറത്തിറങ്ങി - ദി പ്രീസ്റ്റ് സിനിമ
'ദി പ്രീസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ ജോഫിൻ ടി ചാക്കോയാണ്.
മമ്മൂട്ടിയും മഞ്ജു വാര്യരും
'ദി പ്രീസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ ജോഫിൻ ടി ചാക്കോയാണ്. ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനും വി. എൻ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഖില്‍ ജോര്‍ജാണ് ദി പ്രീസ്റ്റിന്‍റെ ഛായാഗ്രാഹകൻ.