കേരളം

kerala

ETV Bharat / sitara

കണ്ണിലെ തീയും... മുഖത്തെ ശൗര്യവും, മമ്മൂട്ടി-അമല്‍ നീരദ് 'ഭീഷ്മ പര്‍വ്വം' ഫസ്റ്റ്‌ലുക്ക് പുറത്ത് - bheeshma parvam first look out now

നിമിഷ നേരം കൊണ്ട് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലും വാട്‌സ് ആപ്പ് സ്റ്റാറ്റസുകളിലും നിറഞ്ഞു. ചിത്രീകരണം ഉടന്‍ ആരംഭിക്കാന്‍ പോകുന്ന സിനിമയെക്കുറിച്ച്‌ ഔദ്യോഗികമായി ഇതുവരെ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല

mammootty amal neerad new movie bheeshma parvam first look out now  മമ്മൂട്ടി-അമല്‍ നീരദ് ഭീഷ്മ പര്‍വ്വം ഫസ്റ്റ്‌ലുക്ക് പുറത്ത്  മമ്മൂട്ടി-അമല്‍ നീരദ് ഭീഷ്മ പര്‍വ്വം  മമ്മൂട്ടി-അമല്‍ നീരദ്  mammootty amal neerad new movie bheeshma parvam  new movie bheeshma parvam  mammootty amal neerad  bheeshma parvam first look out now  bheeshma parvam first look
കണ്ണിലെ തീയും... മുഖത്തെ ശൗര്യവും, മമ്മൂട്ടി-അമല്‍ നീരദ് ഭീഷ്മ പര്‍വ്വം ഫസ്റ്റ്‌ലുക്ക് പുറത്ത്

By

Published : Feb 7, 2021, 7:10 PM IST

Updated : Feb 7, 2021, 7:18 PM IST

ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി മുടിയും താടിയും നീട്ടി വളര്‍ത്താന്‍ തുടങ്ങിയിരുന്നു. ലോക്ക് ഡൗണിനിടയിലും ലോക്ക് ഡൗണിന് ശേഷവും അദ്ദേഹം നീളന്‍ മുടിയും താടിയും വെച്ചുള്ള ഗെറ്റപ്പ് നിലനിര്‍ത്തി പോരുന്നത് കണ്ടപ്പോഴേ ആരാധകര്‍ 'ഇത് ഒരു സിനിമക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണെന്ന്' തിരിച്ചറിഞ്ഞിരുന്നു. ആരാധകരുടെ ഊഹം ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മമ്മൂക്ക. താരത്തിന്‍റെ പുതിയ സിനിമയുടെ ഫസ്റ്റ്ലുക്കാണ് അതിനുള്ള ഉത്തരം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വം എന്ന സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയാണ് അദ്ദേഹം മുടിയും താടിയും നീട്ടിവളര്‍ത്തിയത്.

അതിഗംഭീര ഗെറ്റപ്പില്‍ മാസ് ലുക്കിലാണ് സിനിമയുടെ ഫസ്റ്റ്ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുണ്ടും കറുത്ത നിറത്തിലുള്ള കുര്‍ത്തയുമാണ് ധരിച്ചിരിക്കുന്നത്. ഫസ്റ്റ്ലുക്ക് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ഫേസ്ബുക്ക് പേജ് വഴിയാണ് പുറത്തിറങ്ങിയത്. നിമിഷ നേരം കൊണ്ട് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലും വാട്‌സ് ആപ്പ് സ്റ്റാറ്റസുകളിലും നിറഞ്ഞു. ചിത്രീകരണം ഉടന്‍ ആരംഭിക്കാന്‍ പോകുന്ന സിനിമയെക്കുറിച്ച്‌ ഔദ്യോഗികമായി ഇതുവരെ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു അമല് നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളില്ല.

Last Updated : Feb 7, 2021, 7:18 PM IST

ABOUT THE AUTHOR

...view details