കേരളം

kerala

ETV Bharat / sitara

മെഷീന്‍ ഗണ്ണുമായി അഖില്‍ അക്കിനേനി ; മമ്മൂട്ടി ചിത്രം 'ഏജന്‍റി'ന്‍റെ റിലീസ് തീയതി പുറത്ത് - Agent cast and crew

Agent release date: തെലുങ്ക്‌ ചിത്രം 'ഏജന്‍റി'ന്‍റെ റിലീസ്‌ തീയതി പുറത്ത്‌.

ഏജന്‍റ്‌ പോസ്‌റ്ററില്‍ ഒളിപ്പിച്ച്‌ റിലീസ്‌ തീയതി  Agent release date  Mammootty Agent  'ഏജന്‍റി'ന്‍റെ റിലീസ്‌ തീയതി പുറത്ത്‌  Agent first look  Agent shooting restart  Akhil Akkineni in Agent  Agent cast and crew  Mammootty Telugu movies
ഏജന്‍റ്‌ പോസ്‌റ്ററില്‍ ഒളിപ്പിച്ച്‌ റിലീസ്‌ തീയതി

By

Published : Mar 11, 2022, 10:58 PM IST

Agent release date: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ വരാനിരിക്കുന്ന തെലുങ്ക്‌ ചിത്രം 'ഏജന്‍റി'ന്‍റെ റിലീസ്‌ തീയതി പുറത്ത്‌. ആഗസ്‌റ്റ്‌ 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. അഖില്‍ അക്കിനേനി പ്രത്യക്ഷപ്പെടുന്ന ഒരു പോസ്‌റ്ററിനൊപ്പമാണ് റിലീസ്‌ തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. കൈയ്യില്‍ മെഷിന്‍ ഗണ്ണുമായി നില്‍ക്കുന്ന അഖില്‍ അക്കിനേനി ആണ് പോസ്‌റ്ററില്‍.

Agent first look: നേരത്തെ മമ്മൂട്ടിയുടെ പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്ത്‌ വിട്ടിരുന്നു. 'പിശാച്‌ : ദയ ഇല്ലാത്ത രക്ഷകന്‍' എന്ന ടാഗ്‌ലൈനോട് കൂടിയാണ് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. കൈയില്‍ തോക്കുമായി തൊപ്പി വച്ച ഗെറ്റപ്പിലാണ് പോസ്‌റ്ററില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്‌.

Agent shooting restart: നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം 'ഏജന്‍റി'ന്‍റെ ചിത്രീകരണം പുനരാരംഭിച്ചു. കഴിഞ്ഞ ഒക്‌ടോബറില്‍ ഹംഗറിയിലെ ഒരു ഷെഡ്യൂളില്‍ മമ്മൂട്ടി എത്തിയിരുന്നു. താരത്തിന്‍റെ ഹംഗറിയില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്‌തു. ആക്ഷന്‍ രംഗങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ഹൈദരാബാദിലാണ് നടന്നത്. കാശ്‌മീര്‍, ഡല്‍ഹി, ഹൈദരാബാദ്‌ എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

Akhil Akkineni in Agent: സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു പട്ടാള ഉദ്യോഗസ്ഥന്‍റെ വേഷമാണ് മമ്മൂട്ടിക്ക്‌. നായക പ്രാധാന്യമുള്ള കഥാപാത്രമാണിത്. തെലുങ്ക്‌ സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയാണ് ഏജന്‍റില്‍ നായകനായെത്തുന്നത്‌. അഖില്‍ അക്കിനേനിയുടെ മെന്‍ററുടെ റോളിലാണ് 'ഏജന്‍റി'ല്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. ചിത്രത്തിനായി റെക്കോര്‍ഡ്‌ പ്രതിഫലമാണ് മമ്മൂട്ടി വാങ്ങുന്നതെന്നും വിവരമുണ്ട്.

Agent cast and crew: പുതുമുഖം സാക്ഷി വൈദ്യ ആണ് നായികയായെത്തുന്നത്‌. ഹോളിവുഡ്‌ ആക്ഷന്‍ ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ഒരുക്കുന്ന ചിത്രമാണിതെന്നും സൂചനയുണ്ട്‌. നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് സുരേന്ദര്‍ റെഡ്ഡി. വക്കാന്തം വംശി ആണ് രചന. രാകുല്‍ ഹെരിയന്‍ ആണ് ഛായാഗ്രഹണം. നവീന്‍ നൂലി എഡിറ്റിങ്ങും നിര്‍വഹിക്കും. ഹിപ്‌ഹോപ്‌ തമിഴയാണ് സംഗീതം. എ.കെ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സ്‌, സുരേന്ദര്‍ 2 സിനിമ എന്നീ ബാനറുകളില്‍ രാമബ്രഹ്‌മണ്‍ ശങ്കര, പതി ദീപ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Mammootty Telugu movies: ആന്ധ്രപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി വൈ.എസ്‌. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറഞ്ഞ 'യാത്ര'യിലാണ് (2019) മമ്മൂട്ടി ഏറ്റവും ഒടുവില്‍ തെലുങ്കിലെത്തിയത്‌.

ABOUT THE AUTHOR

...view details