മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകളുമായി സംവിധായകരുടെ 'മാഷപ്പ്' വീഡിയോ - മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകളുമായി സംവിധായകരുടെ 'മാഷപ്പ്' വീഡിയോ
ഗായകന്‍ അഫ്‌സലാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം നല്‍കിയിരിക്കുന്നു.
സെപ്റ്റംബര്‍ ഏഴിന് 69-ാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസങ്ങളിലൊന്നായ മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടി. ആഴ്ചകള്‍ക്ക് മുമ്പേ ലോക്ക് ഡൗണ്‍, കൊവിഡ് പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ളവര്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ മമ്മൂക്കയ്ക്ക് പിറന്നാള്‍ സമ്മാനമായി മനോഹരമായ പാട്ടിന്‍റെ അകമ്പടിയോടെ മാഷപ്പ് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് മലയാളത്തിലെ ഒരു കൂട്ടം സംവിധായകര്‍. ഗായകന്‍ അഫ്‌സലാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം നല്‍കിയിരിക്കുന്നു. മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ദൃശ്യങ്ങള്‍ ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയത്. സംവിധായകരായ അജയ് വാസുദേവും രമേഷ് പിഷാരടിയും മാര്‍ത്താണ്ഡനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ഡിക്സണും ബാദുഷയുമാണ് അണിയറയിലുള്ള മറ്റുള്ളവര്‍. മമ്മൂട്ടി ആരാധകര്‍ക്കുള്ള സമ്മാനമെന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ സംവിധായകര്‍ പങ്കുവെച്ചിരിക്കുന്നത്.