കേരളം

kerala

ETV Bharat / sitara

നെഗറ്റീവ് കമന്‍റുകള്‍ ഏശിയില്ല; പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് മാമാങ്കം ടീം

ചിത്രത്തിന്‍റെ ആഗോള ബോക്സ്ഓഫീസ് കളക്ഷനാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് മാമാങ്കം

Mamakam Team releases new collection report  പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് മാമാങ്കം ടീം  ആഗോള ബോക്സ്ഓഫീസ് കളക്ഷന്‍  മമ്മൂട്ടി  മാമാങ്കം  എം.പത്മകുമാര്‍  Mamakam  Mamakam new collection report  collection report
നെഗറ്റീവ് കമന്‍റുകള്‍ ഏശിയില്ല; പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് മാമാങ്കം ടീം

By

Published : Dec 21, 2019, 12:01 PM IST

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തീയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം നൂറ് കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിട്ടപ്പോഴാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നത്. ഈ സന്തോഷവാര്‍ത്ത നിർമാതാവ് വേണു കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് പേജിലൂടെയും ചിത്രത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയുമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം റിലീസായപ്പോള്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ പടം ഡീഗ്രേഡ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മോശം കമന്‍റുകള്‍ക്കെല്ലാം മറുപടിയെന്നോണം ചിത്രം ബോക്സ്ഓഫാീസില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് മാമാങ്കം. നേരത്തെ വൈശാഖിന്‍റെ സംവിധാനത്തില്‍ എത്തിയ മധുരരാജയും ഈ സുവര്‍ണ്ണനേട്ടം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്‍റെ ആഗോള ബോക്സ്ഓഫീസ് കളക്ഷനാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാം ദിവസം മാമാങ്കത്തിന്‍റെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റിൽ എത്തിയിരുന്നു. തീയേറ്റർ പ്രിന്‍റാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത്.

45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിക്കൊപ്പം പ്രാചി തെഹ്‌ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര, സിദ്ദിഖ്, ഇനിയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങള്‍ അതിനെ പുച്ഛത്തോടെ തള്ളിക്കളയുകയാണെന്ന് നിര്‍മാതാവ് വേണു കുന്നപ്പള്ളി പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details