ബർമാ കോളനിയിലെ കൊലപാതകങ്ങളുമായി 'ഫോറൻസികി'ലെ ത്രില്ലിങ് ടീസർ റിലീസ് ചെയ്‌തു. ടൊവിനോ തോമസും മംമ്‌താ മോഹൻദാസും മുഖ്യവേഷത്തിലെത്തുന്ന ചിത്രം അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പ്, രഞ്ജി പണിക്കർ, റെബാ മോണിക്ക ജോൺ, പ്രതാപ് പോത്തൻ, അനിൽ മുരളി, ബാലാജി ശർമ, അഞ്ജലി നായർ, ദേവി അജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബർമാ കോളനിയിലെ കൊലപാതകി? ടൊവിനോയുടെ 'ഫോറൻസിക്' ടീസർ റിലീസ് ചെയ്‌തു - Mamtha Mohandas
ടൊവിനോ തോമസും മംമ്‌താ മോഹൻദാസും മുഖ്യവേഷത്തിലെത്തുന്ന ചിത്രം അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്
ടൊവിനോയുടെ ഫോറൻസിക് ടീസർ
ചിത്രത്തിന്‍റെ സംഗീതം ചെയ്യുന്നത് ജെയ്‌ക്‌സ് ബിജോയ് ആണ്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ഫോറൻസിക് നിർമിക്കുന്നത് ജുവിസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ നെവിസ് സേവ്യറും സിജു മാത്യുവും ചേർന്നാണ്. ചിത്രം മാർച്ചിൽ തിയേറ്ററുകളിലെത്തും.