മക്കളെ കുറിച്ചുള്ള പൂർണിമയുടെ പോസ്റ്റിന് മല്ലിക സുകുമാരൻ നൽകിയ മറുപടി? - Poornima Indrajith
തന്‍റെ ഇളയമകള്‍ നക്ഷത്രയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പൂർണിമ ഇന്ദ്രജിത്ത് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന് മല്ലിക സുകുമാരന്‍ അവരുടെ മക്കളെ കുറിച്ച് പരാമർശിച്ച കമന്‍റാണ് വൈറലാകുന്നത്.
"ബന്ധങ്ങൾ ഒരിക്കലും സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നില്ല, അത് വളര്‍ത്തുന്നു! നമ്മുടെ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിക്കുക, അവരെ ചുംബിക്കുക, കെട്ടിപ്പിടിക്കുക; നിങ്ങള്‍ എത്രമാത്രം അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് അവരോട് പറയുക, ഇനിയെന്തുണ്ടായാലും," തന്‍റെ ഇളയമകള്‍ നക്ഷത്രയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പൂർണിമ ഇന്ദ്രജിത്ത് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന് നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് മല്ലിക സുകുമാരന്‍ നല്‍കിയ മറുപടിയാണ്.