'ആടുജീവിത'ത്തിന് വേണ്ടി മകന് ആശംസകൾ നേർന്ന് അമ്മ - Prithiraj Aadujeevitham
പൃഥ്വിരാജിന്‍റെ പുതിയ ചിത്രം 'ആടുജീവിത'ത്തിന് വേണ്ടി താരത്തിന്‍റെ അമ്മ മല്ലിക സുകുമാരൻ ഫേസ്‌ബുക്കിലൂടെ ആശംസകളറിയിച്ചു.

മല്ലിക സുകുമാരൻ
ആടുജീവിതത്തിലെ നജീബിനെ വെള്ളിത്തിരയിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് മൂന്ന് മാസത്തെ ഇടവേള എടുത്ത് 'ആടുജീവിത'ത്തിനായുള്ള തയ്യാറെടുപ്പിലാണ്. ശരീരഭാരം കുറച്ചതിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന താരത്തിന്‍റെ ചിത്രങ്ങളും വൈറലായിരുന്നു.