പ്രമേയത്തിലെ വ്യത്യസ്‌തത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ് പരേതര്‍ എന്ന അഞ്ച് മിനിറ്റും മുപ്പത്തിനാല് സെക്കന്‍റും ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം. ഒരു കൂട്ടം ചെറുപ്പക്കാര്‍ അണിയറപ്രവര്‍ത്തകരാകുന്ന ഹ്രസ്വ ചിത്രം മരിച്ച് പോയവരുടെ ആത്മക്കളിലൂടെയാണ് കഥ പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പല സമയങ്ങളില്‍ മരിച്ച് പോയ രണ്ടുപേര്‍ കണ്ടുമുട്ടുന്നതും ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥയെ കുറിച്ചും മറ്റും സാമൂഹിക പ്രസക്തിയോടെ സംസാരിക്കുന്നതുമാണ് പ്രമേയം. ഷോര്‍ട്ട് ഫിലിം അവസാനിക്കുമ്പോള്‍ പല കാര്യങ്ങളും ഒന്നുകൂടി ഇരുത്തി ചിന്തിക്കാന്‍ പ്രേക്ഷകനെ തോന്നിപ്പിക്കും.
ഇരുത്തി ചിന്തിപ്പിക്കുന്ന 'പരേതര്‍' - SHORT FILM PARETHAR viral on social media
പല സമയങ്ങളില്‍ മരിച്ച് പോയ രണ്ടുപേര്‍ കണ്ടുമുട്ടുന്നതും ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥയെ കുറിച്ചും മറ്റും സാമൂഹിക പ്രസക്തിയോടെ സംസാരിക്കുന്നതുമാണ് പ്രമേയം.
ഇരുത്തി ചിന്തിപ്പിക്കുന്ന 'പരേതര്‍'
ഐ മീഡിയ പ്രൊഡക്ഷന്‍റെ ബാനറില്‍ ജിതിന്‍ ജെ.പിയാണ് ഷോര്‍ട്ട് ഫിലിം എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. രമ്യ സുനൂപാണ് നിര്‍മാണം. യദുല്‍ സുരേഷ്, ഫൈസല്‍ അസീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.