ശിശുദിനത്തില്‍ പുറത്തിറങ്ങിയ നിഷ്കളങ്ക സൗഹൃദത്തിന്‍റെ കഥ പറഞ്ഞ മലയാളം ഹ്രസ്വചലച്ചിത്രം 'കൂട്ട്' ശ്രദ്ധേയമാകുന്നു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ് ചന്ദ്രനാണ്. കവിതയുടെയും സംഗീതത്തിന്‍റെയും പശ്ചാത്തലത്തില്‍ സംഭാഷണങ്ങളില്ലാതെ സഞ്ചരിക്കുന്ന ഷോര്‍ട്ട്ഫിലിം രണ്ട് കുട്ടികള്‍ക്കിടയിലെ മനോഹരമായ സൗഹൃദത്തിന്‍റെ ആഴമാണ് വരച്ചുകാട്ടുന്നത്.
ഹൃദ്യം ഈ 'കൂട്ട്' - short film koottu
എറണാകുളം ജില്ലയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നാണ് 'കൂട്ട്' എന്ന ഹ്രസ്വചലച്ചിത്രം ഒരുക്കിയിരിക്കുന്നത്
![ഹൃദ്യം ഈ 'കൂട്ട്'](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5076009-4-5076009-1573827290587.jpg)
ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ ഹ്രസ്വ ചലച്ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ശ്യാം കൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുരേഷ് പേട്ടയുടേതാണ് സംഗീതം. കവിതയ്ക്കായി വരികളെഴുതിയത് ജയകുമാര്‍ ചെങ്ങമനാടാണ്. എറണാകുളം ജില്ലയിലെ വെണ്ടുവഴി ഗവ.എല്‍.പി സ്കൂളാണ് നിര്‍മാണം. മനീഷ് മുരളീധരന്‍, പ്രമോദ് ചന്ദ്രന്‍, രാകേഷ് രാഘവ്, വി.ജെ പ്രതീഷ്, രാഹുല്‍ രാജു എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍. അവതരണശൈലിയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഹ്രസ്വചലച്ചിത്രത്തിന് മികച്ച അഭിപ്രായമാണ് സിനിമാപ്രേമികളില്‍ നിന്ന് ലഭിക്കുന്നത്.