കേരളം

kerala

ETV Bharat / sitara

മഞ്ജു വാര്യര്‍ 'കട്ടകലിപ്പിൽ'; പ്രതി പൂവന്‍കോഴി ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി - പ്രതി പൂവന്‍കോഴി ഫസ്റ്റ് ലുക്ക്

നടന്‍ മോഹന്‍ലാലാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

നടന്‍ മോഹന്‍ലാലാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്

By

Published : Nov 21, 2019, 1:27 AM IST

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രം 'പ്രതി പൂവന്‍കോഴി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നടന്‍ മോഹന്‍ലാലാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. പൂവന്‍കോഴികള്‍ക്കിടയില്‍ കലിപ്പ് ലുക്കില്‍ നില്‍ക്കുന്ന മഞ്ജുവാണ് പോസ്റ്ററിലുള്ളത്. 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിന് ശേഷം മഞ്ജുവിനെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് പ്രതി പൂവന്‍കോഴി.

ചിത്രത്തില്‍ മാധുരി എന്ന സെയില്‍സ് ഗേളിന്‍റെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്.പി ശ്രീകുമാര്‍, ഗ്രേസ് ആന്‍റണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.

ABOUT THE AUTHOR

...view details