കേരളം

kerala

ETV Bharat / sitara

ആദ്യമായി വൃദ്ധന്‍റെ ഗെറ്റപ്പില്‍ ബിജു മേനോന്‍, ആര്‍ക്കറിയാം ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധനേടുന്നു - malayalam new movie aarkkariyam news

ബിജു മേനോന്‍ അവതരിപ്പിക്കുന്ന ചാച്ചന്‍ കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്. വയോധികനായുള്ള ബിജു മേനോന്‍റെ മേക്കോവര്‍ അതിശയിപ്പിക്കുന്നതാണ്.

malayalam new movie aarkkariyam biju menon character poster out now  ആര്‍ക്കറിയാം ക്യാരക്ടര്‍ പോസ്റ്റര്‍  ബിജു മേനോന്‍ സിനിമകള്‍  malayalam new movie aarkkariyam news  2021 മലയാളം റിലീസുകള്‍
ആദ്യമായി വൃദ്ധന്‍റെ ഗെറ്റപ്പില്‍ ബിജു മേനോന്‍, ആര്‍ക്കറിയാം ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധനേടുന്നു

By

Published : Jan 28, 2021, 10:34 PM IST

ബിജു മേനോന്‍, ഷറഫുദ്ദീന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ആര്‍ക്കറിയാം' സിനിമയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ബിജു മേനോന്‍ അവതരിപ്പിക്കുന്ന ചാച്ചന്‍ കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്. വയോധികനായുള്ള ബിജു മേനോന്‍റെ മേക്കോവര്‍ അതിശയിപ്പിക്കുന്നതാണ്. നേരത്തെ സിനിമയുടെ ടീസര്‍ പുറത്തിറങ്ങുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു. കൊവിഡ് കാല ജീവിതമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നടന്‍ കമല്‍ഹാസന്‍ അദ്ദേഹത്തിന്‍റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് ടീസര്‍ പുറത്തിറക്കിയത്.

ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ആര്‍ക്കറിയാം. സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഫെബ്രുവരി 26ന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ആഷിക് അബുവിന്‍റെ ഒപിഎം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂണ്‍ഷോട്ട് എന്‍റര്‍ടെയിന്‍മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജി.ശ്രീനിവാസ റെഡ്ഡിയാണ് ചിത്രത്തിന്‍റെ ക്യാമറ. മഹേഷ് നാരായണന്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. യാക്സണ്‍ പെരേര, നേഹാ നായര്‍ എന്നിവരാണ് സംഗീതം. ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്‌ത രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

ABOUT THE AUTHOR

...view details