എറണാകുളം: പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്നു. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സീ യൂ സൂണി'ന്‍റെ ഷൂട്ടിങ്ങ് നാളെ ആരംഭിക്കും.ആസ്റ്റർ മെഡിസിറ്റിയിലാണ് ചിത്രീകരണം . മഹേഷ് നാരായണനാണ് സംവിധായകന്‍. കൊവിഡ് പശ്ചാത്തലത്തിൽ മലയാള ചലച്ചിത്രങ്ങളുടെ ഷൂട്ടിങ്ങ് നിർത്തിവച്ചിരുന്നു. ഇതിനു ശേഷം ലാൽ, ജീൻ പോൾ ലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന സുനാമിയുടെ ചിത്രീകണം കഴിഞ്ഞ ആഴ്‌ച പുനരാരംഭിച്ചിരുന്നു.
പുതിയ സിനിമകളുടെ ചിത്രീകരണം നാളെ തുടങ്ങും; എതിർപ്പുമായി നിർമാതാക്കളുടെ സംഘടന - mahesh narayanan
പുതിയ സിനിമകൾ ഉടൻ ആരംഭിക്കില്ലെന്ന നിലപാട് ലംഘിച്ചതിനെതിരെ നിർമാതാക്കളുടെ സംഘടന രംഗത്തെത്തി.
പുതിയ സിനിമകളുടെ ചിത്രീകരണം നാളെ ആരംഭിക്കും
പുതിയ സിനിമകൾ ഉടൻ ആരംഭിക്കില്ലെന്നാണ് ചലച്ചിത്ര സംഘടനകളുടെ നിലപാട്. ഇത് ലംഘിച്ച് പുതിയ സിനിമകളുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെ എതിർത്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. പുതിയ സിനിമകൾ ആരംഭിക്കരുതെന്നും ചലച്ചിത്ര സംഘടനകളുടെ തീരുമാനം ലംഘിക്കുന്നവരുമായി സഹകരിക്കില്ലെന്നും അവർ അറിയിച്ചു. ഇങ്ങനെ നിർമിക്കുന്ന ചിത്രങ്ങൾക്ക് തിയേറ്റർ റിലീസ് നൽകില്ലെന്നും നിർമാതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകി.
Last Updated : Jun 20, 2020, 1:27 PM IST