കേരളം

kerala

ETV Bharat / sitara

'പെണ്ണിനെ പെണ്ണ് തന്നെ കാക്കേണ്ട കാലമാണിത്'; വമ്പന്‍താരനിരയില്‍ 'ഉള്‍ട്ട' ട്രെയിലര്‍ - ulta trailer released

ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഉള്‍ട്ടയില്‍ ഹ്യൂമറിനാണ് പ്രധാന്യം

'പെണ്ണിനെ പെണ്ണ് തന്നെ കാക്കേണ്ട കാലമാണിത്'; വമ്പന്‍താരനിരയില്‍ 'ഉള്‍ട്ട' ട്രെയിലര്‍

By

Published : Nov 1, 2019, 8:32 PM IST

സൂത്രക്കാരനുശേഷം ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ ചിത്രം ഉള്‍ട്ടയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാള സിനിമയിലെ പുതിയ, പഴയ തലമുറകളിലെ മിക്ക നടീമാരെല്ലാം അണിനിരക്കുന്നുവെന്നതാണ് പ്രധാന പ്രത്യേക. ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഹ്യൂമറിനാണ് പ്രധാന്യം. അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാര്‍. രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, ശാന്തികൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, തെസ്നിഖാന്‍, രചന നാരായണന്‍കുട്ടി, ആര്യ, മഞ്ജു സുനിച്ചന്‍, കോട്ടയം പ്രദീപ്‌, ജാഫര്‍ ഇടുക്കി, സിനോജ് വര്‍ഗീസ്, സുബീഷ് സുധി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

ഒരു ഗ്രാമത്തിലെ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ചിത്രം സഞ്ചരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സുരേഷ് പൊതുവാള്‍ തിരക്കഥയെഴുതുന്ന എട്ടാമത്തെ ചിത്രമാണ് ഉള്‍ട്ട. സിപ്പി ക്രീയേറ്റീവ് വര്‍ക്സിന്‍റെ ബാനറില്‍ ഡോ.സുഭാഷ് സിപ്പിയാണ് ഉള്‍ട്ട നിര്‍മിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണനാണ് ചിത്രത്തിനായി ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറിന്‍റെതാണ് സംഗീതം.

ABOUT THE AUTHOR

...view details