കേരളം

kerala

ETV Bharat / sitara

എസ്‌പിബി മലയാളത്തിന്‍റെ മാനസപുത്രന്‍, ആദരാഞ്ജലികളുമായി സിനിമാ ലോകം - condolence in singer s p balasubrahmanyam death

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, മഞ്ജുവാര്യര്‍, സുരേഷ് ഗോപി, റഹ്മാന്‍, ജയറാം, ഗിന്നസ് പക്രു തുടങ്ങിയവരെല്ലാം പ്രിയ ഗായകന് ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്

മലയാള അഭിനേതാക്കള്‍ ആദരാഞ്ജലികള്‍  എസ്‌പിബിക്ക് ആദരാഞ്ജലികളുമായി മലയാള സിനിമാ താരങ്ങള്‍  എസ്‌പിബിക്ക് ആദരാഞ്ജലികള്‍  malayalam movie stars condolence  condolence in singer s p balasubrahmanyam death  s p balasubrahmanyam death
എസ്‌പിബി മലയാളത്തിന്‍റെ മാനസപുത്രന്‍, ആദരാഞ്ജലികളുമായി സിനിമാ ലോകം

By

Published : Sep 25, 2020, 5:00 PM IST

മധുര സംഗീതത്തിന്‍റെ ദക്ഷിണേന്ത്യന്‍ പര്യായമായിരുന്നു എസ്‌പിബിയെന്നും അടുപ്പമുള്ളവര്‍ ബാലുവെന്നും വിളിക്കുന്ന എസ്.പി ബാലസുബ്രഹ്മണ്യം. നിരവധി മലയാള ഗാനങ്ങളും എസ്‌പിബിയുടെ സ്വരമാധുര്യത്തില്‍ പിറവിയെടുത്തിട്ടുണ്ട്. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയറില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോയും പുറത്തുവിട്ടിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനാലാണ് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയത്. ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം പ്രിയഗായകന്‍റെ വേര്‍പാടില്‍ വേദനിക്കുമ്പോള്‍ അനശ്വര ഗായകനെ അനുസ്മരിക്കുകയാണ് മലയാള സിനിമാതാരങ്ങള്‍.

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, മഞ്ജുവാര്യര്‍, സുരേഷ് ഗോപി, റഹ്മാന്‍, ജയറാം, ഗിന്നസ് പക്രു തുടങ്ങിയവരെല്ലാം പ്രിയ ഗായകന് ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.
ഹൃദയഭേദകമായ വാര്‍ത്തയെന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. 'അദ്ദേഹം പാടിയ പാട്ടുകളിലൂടെ ഇനിയും അദ്ദേഹം ജീവിക്കും... ഒരിക്കലും മരണമില്ലാതെ.... പ്രിയ ഗായകാ...വിട...' എന്നാണ് നടന്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

'ഇതിഹാസം വിട പറഞ്ഞു. അങ്ങ് ജീവിച്ച കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു. ദേഹം മാത്രമേ വിട്ടുപിരിയുന്നുള്ളൂ. അങ്ങയുടെ മരിക്കാത്ത ശബ്ദമാധുര്യയിലൂടെ അങ്ങ്‌ ജീവിക്കുന്നു... ഇനി വരുന്ന തലമുറകൾക്കും വേണ്ടി...' നടന്‍ ജയറാം കുറിച്ചു.

ABOUT THE AUTHOR

...view details