കേരളം

kerala

ETV Bharat / sitara

നിഴല്‍ ഏപ്രില്‍ ആദ്യവാരം തിയേറ്ററുകളില്‍

അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍.

malayalam movie nizhal hits theaters in the first week of April  നിഴല്‍ ഏപ്രില്‍ ആദ്യവാരം തിയേറ്ററുകളില്‍  നിഴല്‍ സിനിമ  നയന്‍താര നിഴല്‍ സിനിമ  കുഞ്ചാക്കോ ബോബന്‍ നയന്‍താര നിഴല്‍ സിനിമ  malayalam movie nizhal  movie nizhal  nizhal hits theaters in the first week of April
നിഴല്‍ ഏപ്രില്‍ ആദ്യവാരം തിയേറ്ററുകളില്‍

By

Published : Feb 28, 2021, 2:28 PM IST

ആദ്യമായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന സിനിമ നിഴല്‍ ഏപ്രില്‍ ആദ്യവാരം തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ദീപക്.ഡി.മേനോന്‍. സംഗീതം സൂരജ്.എസ്.കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ABOUT THE AUTHOR

...view details