മാനമുട്ടെ ഉയര്‍ന്ന് നിന്നിരുന്ന ബഹുനില കെട്ടിടങ്ങൾ നിമിഷനേരം കൊണ്ട് മണ്ണടിയുന്ന കാഴ്ച... കൊച്ചി സാക്ഷ്യം വഹിച്ചത് അപൂർവമായൊരു കാഴ്ചക്കാണ്. സൈറൺ മുഴക്കിയും കൃത്യമായ ആസൂത്രണത്തിലൂടെയുമായിരുന്നു മരടിലെ ഫ്ലാറ്റുകളില്‍ നിയന്ത്രിത സ്ഫോടനം. എന്നാൽ ഇതൊക്കെ വർഷങ്ങൾക്ക് മുമ്പ് നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട്. സിനിമയിലാണെന്ന് മാത്രം. അതും മലയാളസിനിമയിൽ. മരടിലെ ഫ്ലാറ്റുകള്‍ നിലംപതിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് സിനിമയിലെ ആ രംഗങ്ങളാണ്.
മരട് ഫ്ലാറ്റുകള്‍ ധൂളിയായപ്പോള്‍ വൈറലായി 'നാടോടിമന്നനും' ദിലീപും - maradu flat issue
മരടിലെ ഫ്ലാറ്റുകള്‍ നിലംപതിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ദിലീപ് സിനിമ നടോടി മന്നനിലെ ആഡംബര മാള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കുന്ന രംഗങ്ങളാണ്

ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നാടോടിമന്നന്‍ എന്ന സിനിമയിലേതാണ് ആ രംഗങ്ങള്‍. പ്രകാശന്‍റെ അനധികൃത മാൾ ഇടിച്ച് തരിപ്പണമാക്കുന്ന മേയർ പത്മനാഭനായാണ് ദിലീപ് എത്തിയത്. കാലത്തിനും മുമ്പേ സഞ്ചരിച്ച ചിത്രമെന്ന് എന്തുകൊണ്ടും വിശേഷിപ്പിക്കാവുന്ന ചിത്രമാണ് നാടോടിമന്നൻ. മരട് ഫ്ലാറ്റ് പൊളിഞ്ഞുവീഴുന്ന രംഗത്തെ ഓർമപ്പെടുത്തുന്ന രംഗങ്ങളാണ് സിനിമയില്‍ കാണാനാകുക. ഗ്രാഫിക്‌സിന്‍റെ സഹായത്തോടെയാണ് അന്ന് അണിയറപ്രവര്‍ത്തകര്‍ സിനിമക്കായി ആ രംഗങ്ങള്‍ ഒരുക്കിയത്. ചിത്രത്തിലെ രംഗത്തിൽ മരട് ഫ്ലാറ്റ് പൊളിക്കലിന് സമാനമായ സാഹചര്യങ്ങളും കാണാനാകും.