2020ന്‍റെ തുടക്കത്തില്‍ കേരളം അതുവരെ കണ്ടിട്ടില്ലാത്ത ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായ മരട് ഫ്ലാറ്റ് പൊളിക്കല്‍. ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 കുടുംബങ്ങള്‍ക്കാണ് പാര്‍പ്പിടം നഷ്ടപ്പെട്ടത്. നിയന്ത്രിത സ്ഫോടനത്തിലൂടെയായിരുന്നു നാല് ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റിയത്.
കണ്ണന്‍ താമരക്കുളം ഒരുക്കുന്ന 'മരട് 357'; ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി - Marad 357 First Look released
തോക്ക് ചൂണ്ടി നില്‍ക്കുന്ന അനൂപ് മേനോനാണ് പോസ്റ്ററിലെ ഹൈലൈറ്റ്. ഒപ്പം ധര്‍മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം എന്നിവരുമുണ്ട്
മരട് ഫ്ലാറ്റ് ഒഴിപ്പിക്കലും പൊളിക്കലും വിഷയമാക്കി ഒരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. 'മരട് 357' എന്നാണ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് വിഷുദിനത്തില്‍ സംവിധായകന്‍ തന്‍റെ ഫേസ്ബുക്കിലൂടെ പുറത്തിറക്കി. തോക്ക് ചൂണ്ടി നില്‍ക്കുന്ന അനൂപ് മേനോനാണ് പോസ്റ്ററിലെ ഹൈലൈറ്റ്. ഒപ്പം ധര്‍മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം എന്നിവരുമുണ്ട്.
നൂറിന്‍ ഷെരീഫ്, മനോജ്.കെ.ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയൂ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നകത്. ദിനേശ് പള്ളത്തിന്‍റേതാണ് തിരക്കഥ. പട്ടാഭിരാമനെന്ന ജയറാം ചിത്രത്തിന് ശേഷം കണ്ണന്‍ താരമക്കുളം ഒരുക്കുന്ന ചിത്രം കൂടിയാണ് മരട് 357.