രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ സിനിമകള്‍ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തിരുവോണ ദിനത്തില്‍ ടെലിവിഷന്‍ പ്രീമിയറായി പ്രദര്‍ശനത്തിനെത്താന്‍ തയ്യാറെടുക്കുകയാണ്. ടൊവിനോ തോമസ് നായകനായ ചിത്രം ഒരു റോഡ് മൂവിയാണ്. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസാണ് നായിക. ഇപ്പോള്‍ ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഒടിടി റിലീസ് ചെയ്യാനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ചോര്‍ന്നതോടെയാണ് സിനിമ ടെലിവിഷന്‍ പ്രീമിയറാക്കാന്‍ തീരുമാനിച്ചത്. ഒരു പ്രധാന ചിത്രം നേരിട്ട് ടെലിവിഷനിലൂടെ റിലീസ് ചെയ്യപ്പെടുന്നത് അപൂർവമാണ്. ആ അപൂർവതയാണ് ടൊവിനോ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്‌സ്' മേക്കിങ് വീഡിയോ പുറത്തുവിട്ട് ടൊവിനോ തോമസ് - Kilometers and Kilometers
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ഒടിടി റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ചോര്‍ന്നതോടെയാണ് സിനിമ ടെലിവിഷന്‍ പ്രീമിയറാക്കാന്‍ തീരുമാനിച്ചത്

ലോകയാത്ര നടത്തുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടി യാത്രയുടെ ഭാഗമായി ഇന്ത്യയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന സിനിമയുടെ പ്രമേയം. സൂരജ്.എസ്.കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. സുഷിൻ ശ്യാമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സിനു സിദ്ധാർഥാണ് ഛായാഗ്രഹണം നിർവഹിച്ചത്. ജോജു ജോര്‍ജ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രചനയും സംവിധായകന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. രാംഷി അഹമ്മദ്, ആന്‍റോ ജോസഫ്, ടൊവിനോ തോമസ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.