അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു കപ്പേള. കൊവിഡ്19ന്‍റെ പശ്ചാത്തലത്തില്‍ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. പ്രദര്‍ശനം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണിത്. വനിതാദിനത്തില്‍ സ്ത്രീകള്‍ക്കായി സൗജന്യ പ്രദര്‍ശനം വരെ അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. ചിത്രം പിന്‍വലിക്കുന്ന വിവരം ഫേസ്ബുക്കിലൂടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
'കപ്പേള' തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു - അന്ന ബെന്‍
വനിതാദിനത്തില്‍ സ്ത്രീകള്‍ക്കായി സൗജന്യ പ്രദര്‍ശനം വരെ അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു
കരുതലോടെ നേരിടാം...! കപ്പേളയുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രത്തില്‍ അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, തന്‍വി റാം എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നിഖില്‍ വാഹിദ്, മുസ്തഫ ഗട്സ്, സുധാസ് എന്നിവര്‍ ചേര്‍ന്നാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.
Last Updated : Mar 11, 2020, 12:24 PM IST