പ്രണവ് മോഹന്‍ലാല്‍, വിനീത് ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ചിത്രത്തില്‍ 15 ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിനീത് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. 'ഹൃദയത്തിന്‍റെ അന്തിമ ട്രാക്ക് ലിസ്റ്റിലേക്ക് നോക്കുകയായിരുന്നു. ചിത്രത്തില്‍ 15 ഗാനങ്ങളുണ്ട്. അത് പുറത്തിറങ്ങുന്നതിനായി കാത്തിരിക്കാനാവുന്നില്ല, ഗോ കൊറോണ,ഗോ'. വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
ജേക്കബിന്‍റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് സംവിധാനം ചെയ്‌ത പുതിയ സിനിമ വരാന്‍ പോകുന്നത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് നിര്‍മാണം. മനോഹരമായ ത്രികോണ പ്രണയമാണ് ചിത്രം പറയുന്നത്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍. പ്രണവിനും കല്യാണിക്കും പുറമെ ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരുപാട് കാരണങ്ങൾ കൊണ്ട് തന്‍റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണ് 'ഹൃദയ'മെന്നാണ് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. പ്രണവും കല്യാണിയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയുമാണ് ഹൃദയം.