പിറന്നാള്‍ നിറവിലുള്ള കേരളത്തിന്‍റെ മുഖ്യമന്ത്രിക്കും കെ.ജി ജോര്‍ജ് എന്ന മഹാനായ സംവിധായകനും വളരെ രസകരമായ വാക്കുകളിലൂടെ പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ് യുവസംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. 'ഹൃദയത്തിലേക്ക് നടന്ന് കയറിയ ധിക്കാരികള്‍' എന്നാണ് ഇരുവരെയും തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ മിഥുന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
'ഹൃദയത്തില്‍ കയറിയ രണ്ട് ധിക്കാരികള്‍' മിഥുന്‍ മാനുവലിന്‍റെ പിറന്നാള്‍ ആശംസ വൈറല്‍ - കെ.ജി ജോര്‍ജ്
പിറന്നാള്‍ നിറവിലുള്ള കേരളത്തിന്‍റെ മുഖ്യമന്ത്രിക്കും കെ.ജി ജോര്‍ജ് എന്ന മഹാനായ സംവിധായകനുമാണ് രസകരമായ വാക്കുകളിലൂടെ മിഥുന്‍ മാനുവല്‍ തോമസ് പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്
'ഹൃദയത്തിലേക്ക് ചുമ്മാ നടന്നങ്ങ് കയറിയ രണ്ട് ധിക്കാരികള്‍.... സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ച രണ്ടുപേര്‍ക്കും ഒരേ ദിവസം പിറന്നാള്‍.... മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍, ശ്രീ കെ.ജി ജോര്‍ജ്... സ്നേഹം, ഇഷ്‌ടം, ആശംസകള്‍...' മിഥുന്‍ മാനുവല്‍ കുറിച്ചു.
മായ, സ്വപ്‌നാടനം, ഇരകള്‍, മേള, യവനിക, ആദമിന്‍റെ വാരിയെല്ല് തുടങ്ങി പകരം വെക്കാന്‍ മറ്റൊന്നില്ലാത്ത ചിത്രങ്ങളുടെ അമരക്കാരനാണ് കെ.ജി ജോര്‍ജ് എന്ന സംവിധായകന്‍. എഴുപത്തിനാലില്‍ എത്തിനില്‍ക്കുന്ന കെ.ജി ജോര്‍ജ് സംസ്ഥാന അവാര്‍ഡുകളടക്കം സ്വന്തമാക്കിയിട്ടുണ്ട്.