കേരളം

kerala

ETV Bharat / sitara

'ബിരിയാണി' ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് - malayalam movie Biryani

കേവ് എന്ന പേരിലുള്ള ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം ഏപ്രില്‍ 21മുതല്‍ സ്ട്രീം ചെയ്‌ത് തുടങ്ങുക. സജിന്‍ ബാബുവാണ് ബിരിയാണി സംവിധാനം ചെയ്‌തത്.

malayalam movie Biryani OTT release date announced  ബിരിയാണി ഒടിടി പ്ലാറ്റ്‌ഫോം  ബിരിയാണി വാര്‍ത്തകള്‍  ബിരിയാണി സിനിമ  കനി കുസൃതി വാര്‍ത്തകള്‍  malayalam movie Biryani  malayalam movie Biryani news
'ബിരിയാണി' ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും പ്രേക്ഷകരിലേക്ക്

By

Published : Apr 16, 2021, 5:01 PM IST

നടി കനി കുസൃതിയെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാക്കിയ സിനിമ ബിരിയാണി ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നു. ചിത്രം നേരത്തെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയും മികച്ച അഭിപ്രായം നേടുകയും ചെയ്‌തിരുന്നു. കേവ് എന്ന പേരിലുള്ള ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം ഏപ്രില്‍ 21 മുതല്‍ സ്ട്രീം ചെയ്‌ത് തുടങ്ങുക. സജിന്‍ ബാബുവാണ് ബിരിയാണി സംവിധാനം ചെയ്‌തത്. മുസ്ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാനാണ് ഒടിടി റിലീസും തീരുമാനിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു.

റഷ്യ, അമേരിക്ക, ഫ്രാൻസ്, ജർമനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ബിരിയാണി പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ, മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതിയെ മികച്ച നടിയായി ചിത്രത്തിലെ പ്രകടനത്തിലൂടെ തെരഞ്ഞെടുത്തിരുന്നു. അന്തരിച്ച നടന്‍ അനിൽ നെടുമങ്ങാട്, സുർജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. യുഎൻ ഫിലിം ഹൗസിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സജിൻ ബാബുവിന്‍റേത് തന്നെയാണ് തിരക്കഥയും. അപ്പു ഭട്ടതിരി എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹകൻ കാർത്തിക് മുത്തുകുമാറാണ്. ലിയോ ടോമാണ് സംഗീത സംവിധായകൻ.

ABOUT THE AUTHOR

...view details