നടന്‍ ജയറാമിന്‍റെ ആദ്യ സിനിമയായ 'അപരന്‍' പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 33 വര്‍ഷം. പത്മരാജന്‍റെ സംവിധാനത്തില്‍ 1988 മേയ് 12 നായിരുന്നു 'അപരന്‍' റിലീസ് ചെയ്‌തത്. മിമിക്രി കലാകാരനായിരുന്ന ജയറാം അപരനിലെ വിശ്വനാഥന്‍ എന്ന നായക വേഷത്തിലൂടെ സിനിമയില്‍ അരങ്ങേറി. അതും പത്മരാജന്‍ എന്ന പ്രതിഭയുടെ സംവിധാനത്തിലൂടെ.... പല അഭിനേതാക്കളും സ്വപ്നം കാണുന്ന ഒന്നാണ് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയറാമിന് ലഭിച്ചത്. പത്മരാജന്‍ എന്ന അനശ്വരന്‍റെ കരവിരുതില്‍ മെനഞ്ഞെടുത്ത സുന്ദര കലാസൃഷ്ടിയായിരുന്നു അപരന്‍. മുമ്പും ഇതിന്‍റെ വകഭേദങ്ങള്‍ പലരും പലപ്പോഴായി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.
തന്‍റെ രൂപ സാദൃശ്യമുള്ള അപരന്‍റെ അധര്‍മ പാതയിലൂടെയുള്ള സഞ്ചാര ഫലങ്ങള്‍ അനുഭവിക്കുന്നത് വിശ്വനാഥനാണ്. ഒരു ജോലിയുടെ ഇന്‍റര്‍വ്യൂവിനായി നഗരത്തിലെത്തിയ വിശ്വനാഥന്‍ താന്‍ ചെയ്യാത്ത കുറ്റത്തിനെല്ലാം പ്രതിയാകുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്‍റെ അപരൻ നഗരത്തിലുണ്ടെന്ന് മനസിലാക്കുന്നത്. തന്‍റെ ജോലി കൂടി അവൻ കാരണം നഷ്ടപ്പെടുന്നതോടെ വിശ്വനാഥൻ അവനെ അന്വേഷിച്ച് അവന്‍റെ വഴികളിലൂടെ സഞ്ചരിക്കുന്നു. പിന്നീട് പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ പോക്ക്.... ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ കൂടിയാണ് പത്മരാജന്‍ ക്ലാസിക് സിനിമകളിലൊന്നായ അപരന്‍. ക്ലൈമാക്‌സ് രംഗത്തിലെ വിശ്വനാഥന്‍റെ ചിരി പ്രേക്ഷകന്‍റെ മനസില്‍ പല ചോദ്യങ്ങളും ഉയര്‍ത്തിക്കൊണ്ടാണ് അവസാനിക്കുന്നത്. പത്മരാജന്‍റെ തന്നെ ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു അപരന്‍. മധു, എം.ജി സോമന്‍, മുകേഷ്, ജഗതി, ഇന്നസെന്‍റ്, ശോഭന, പാര്‍വതി, സുകുമാരി തുടങ്ങിയ താരങ്ങളായിരുന്നു മറ്റ് പ്രധാനവേഷങ്ങളില്‍ എത്തിയത്.
പത്മരാജന്‍റെ സംവിധാനത്തില്‍ എത്തിയ മൂന്നാംപക്കത്തിലും ഇന്നലെയിലും ജയറാം തന്നെയായിരുന്നു നായകന്‍
അപരന്‍ ചിത്രീകരണത്തിനിടെ പത്മരാജനും മധുവിനുമൊപ്പം ജയറാം
അപരന് ശേഷം അതേ വര്‍ഷം തന്നെ പത്മരാജന്‍റെ മൂന്നാംപക്കത്തിലും ഇന്നലെയിലും നായകന്‍ ജയറാം തന്നെയായിരുന്നു. പിന്നീട് കുടുംബസിനിമകളിലൂടെ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ശ്രേണിയിലേക്കുയര്‍ന്നു ജയറാം.... മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, സംസ്‌കൃതം ഭാഷകളിലായി 200ലേറെ സിനിമകളില്‍ ജയറാം അഭിയിച്ചിട്ടുണ്ട്. 2011ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അപരന്‍ 33 വര്‍ഷം പിന്നിടുമ്പോള്‍ ജയറാം സമൂഹമാധ്യമങ്ങളില്‍ ഓര്‍മകുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 'അപരൻ നിങ്ങൾക്ക് സുപരിചിതനായിട്ട്... ഇന്ന് 33 വർഷം പിന്നിടുമ്പോൾ നന്ദി പറഞ്ഞ് തുടങ്ങിയാൽ തീരില്ല... ഈ അവസരം നമുക്ക് നമ്മുടെ നാടിന്‍റെ നന്മക്കായി ഒരുമിച്ച് പ്രാർഥിക്കാം...' എന്നാണ് ജയറാം കുറിച്ചത്. പുത്തം പുതു കാലൈ എന്ന തമിഴ് ആന്തോളജിയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ജയറാം ചിത്രം. ജയറാമിനൊപ്പം ഉര്‍വശിയായിരുന്നു നായികയായത്. ആന്തോളജിയിലെ താരത്തിന്‍റെ പ്രകടനം വലിയ പ്രശംസ നേടുകയും ചെയ്‌തിരുന്നു. രാധേ ശ്യാം, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങി നിരവധി സിനിമകള്‍ അണിയറയില്‍ പുരോഗമിക്കുന്നുമുണ്ട്.
Also read: നെറ്റ്‌ഫ്ലിക്‌സ് ട്രെന്‍റിങ് ലിസ്റ്റില്‍ ഒന്നാമതായി 'നായാട്ട്'