കേരളം

kerala

ETV Bharat / sitara

കുമാര്‍ സാനു മലയാളത്തിലേക്ക്, അല്‍ കറാമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി - al karama kumar sanu

ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. നവാഗതനായ റെഫി മുഹമ്മദാണ് സിനിമയുടെ സംവിധാനം

malayalam movie al karama kumar sanu singing sreenath bhasi sudhi koppa balu varghese  കുമാര്‍ സാനു മലയാളത്തിലേക്ക്  അല്‍ കറാമയുടെ മോഷന്‍ പോസ്റ്റര്‍  മലയാള സിനിമ അല്‍ കറാമ  malayalam movie al karama  al karama kumar sanu  sreenath bhasi sudhi koppa balu varghese
കുമാര്‍ സാനു മലയാളത്തിലേക്ക്, അല്‍ കറാമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

By

Published : Nov 8, 2020, 5:48 PM IST

ബോളിവുഡ് ഗായകന്‍ കുമാര്‍ സാനു മലയാള സിനിമയില്‍ ആദ്യമായി ഗാനം ആലപിക്കാന്‍ ഒരുങ്ങുകയാണ്. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സുധി കോപ്പ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന അല്‍ കറാമയിലാണ് കുമാര്‍ സാനു ഗാനം ആലപിക്കുക. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ നടന്‍ ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും ദുബൈയിലായിരിക്കും നടക്കുക.

നവാഗതനായ റെഫി മുഹമ്മദാണ് അല്‍ കറാമ സംവിധാനം ചെയ്യുന്നത്. മഞ്ജുവാര്യർ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അജു വർഗീസ് എന്നിവരും അല്‍ കറാമയുടെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയകളിലൂടെ പുറത്തിറക്കി. നാസര്‍ മാലിക് പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം ജാസി ഗിഫ്റ്റാണ് ഒരുക്കുന്നത്. മധു ബാലകൃഷ്ണന്‍, ഷാഫി കൊല്ലം എന്നിവരും സിനിമക്കായി ഗാനങ്ങള്‍ ആലപിക്കും. രവിചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിങ് അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുകര എന്നിവരാണ്. സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ABOUT THE AUTHOR

...view details