ദുൽഖർ സൽമാനും കല്യാണി പ്രിയദര്‍ശനും, ഒപ്പം നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്നു. കുടുംബപ്രേക്ഷകരെ പിടിച്ചിരുത്താൻ ലാലു അലക്‌സ്, ഉര്‍വശി, കെ.പി.എ.സി. ലളിത, മേജർ രവി തുടങ്ങി വമ്പൻ താരനിരയെ അണി നിരത്തി ഒരുക്കുന്ന 'വരനെ ആവശ്യമുണ്ട് ' എന്ന ചിത്രത്തിലെ ട്രെയിലർ റിലീസ് ചെയ്‌തു. പ്രണയവും, നര്‍മ്മവും കൂട്ടത്തിൽ അൽപം കുടുംബകാര്യവും കോർത്തിണക്കിയാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.
ഓർമയുണ്ടോ ഈ മുഖം? ഗംഗേ...ക്ക് ശേഷം വീണ്ടുമെത്തിയത് സുരേഷ്‌ഗോപിയുടെ പഞ്ച് ഡയലോഗ് - shobhana
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യൻ തിരക്കഥയെഴുതി സംവിധാനം 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടു.
വരനെ ആവശ്യമുണ്ട്
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സന്തോഷ് ശിവന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ മക്കളും അഭിനയിച്ചിട്ടുണ്ട്. അല്‍ഫോണ്‍സ് ജോസഫാണ് സംഗീതം. മുകേഷ് മുരളീധരന്‍ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നു. വാർഫെയർ ഫിലിംസും എം സ്റ്റാർ എന്‍റർടെയ്‌ന്‍മെന്‍റ്സും ചേർന്ന് ചിത്രം നിർമിക്കുന്നു.