പി.എസ്. റഫീക്കിന്‍റെ വരികൾ, ഔസേപ്പച്ചന്‍റെ സംഗീതം. അനശ്വര രാജൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാങ്കി'ലെ വീഡിയോ ഗാനം പുറത്തുവിട്ടു. "മലയുടെ മുകളിൽ..." എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദാണ്. കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉണ്ണി ആർ. കഥയും ഷബ്‌ന മുഹമ്മദ് തിരക്കഥയും ഒരുക്കുന്നു.
പൂവും പുൽച്ചാടിയും സൗഹൃദവും... 'വാങ്കി'ലെ വീഡിയോ ഗാനം പുറത്തുവിട്ടു - വാങ്ക് ഗാനം
കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം വാങ്കിലെ നജീം അർഷാദ് ആലപിച്ച പുതിയ വീഡിയോ ഗാനമാണ് പുറത്തിറക്കിയത്.
വാങ്ക് ഗാനം
അനശ്വരയ്‌ക്കൊപ്പം നന്ദന വർമ, ഗോപികാ രമേശ്, മീനാക്ഷി, വിനീത്, ജോയ് മാത്യു, ഷബ്‌ന മുഹമ്മദ്, തെസ്‌നി ഖാന്‍, മേജര്‍ രവി, പ്രകാശ് ബാരെ എന്നിവരും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ്. 7ജെ ഫിലിംസിന്‍റെ ബാനറിൽ സിറാജുദീൻ കെ.പിയും ഷബീര്‍ പഠാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.