മലയാള സിനിമയുടെ ചരിത്രത്തില്‍ പുതിയ നാഴികകല്ലായി സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ആദ്യമായാണ് ഒരു മലയാള ചിത്രം നേരിട്ട് ഓണ്‍ലൈനില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഉടന്‍ തന്നെ ചിത്രത്തിന്‍റെ വ്യാജപതിപ്പും പുറത്തിറങ്ങി. ടെലഗ്രാമിലും ടൊറന്‍റിലുമാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസാണ്. ജയസൂര്യ, അതിഥി റാവു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
-
Feel the love with your loved ones.....❤️❤️❤️ ( Sufiyum Sujathayum on amazon prime ) @actor_vijaybabu @devmohanofficial @aditiraohydari @mjayachandranmusiczone Amazon Prime Video
Posted by Jayasurya on Thursday, 2 July 2020
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിലാണ് ചിത്രം ഒടിടി റിലീസിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ നിര്‍മാതാവ് വിജയ് ബാബു ഉറച്ച് നില്‍ക്കുകയായിരുന്നു.