കേരളം

kerala

ETV Bharat / sitara

വലിയ ഇടയന് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാലോകം - bishop philipose mar chrysostom

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, മാലാ പാര്‍വതി, അജു വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു

malayalam film stars remembering bishop philipose mar chrysostom  വലിയ ഇടയന് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാലോകം  വലിയ ഇടയന് ആദരാഞ്ജലികള്‍  ക്രിസോസ്റ്റം തിരുമേനി  ക്രിസോസ്റ്റം തിരുമേനി വാര്‍ത്തകള്‍  ക്രിസോസ്റ്റം തിരുമേനി അന്തരിച്ചു  bishop philipose mar chrysostom  bishop philipose mar chrysostom news
വലിയ ഇടയന് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാലോകം

By

Published : May 5, 2021, 3:57 PM IST

മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ മലയാള സിനിമ താരങ്ങള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, മാലാ പാര്‍വതി, അജു വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു. 'ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികള്‍' എന്നാണ് മെത്രാപ്പോലീത്തയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്. ടെലിവിഷനില്‍ ജോലി ചെയ്‌തിരുന്നപ്പോള്‍ ക്രിസോസ്റ്റം തിരുമേനിയെ അഭിമുഖം ചെയ്‌തതിന്‍റെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടാണ് മാലാ പാര്‍വതി അദ്ദേഹത്തെ അനുസ്മരിച്ചത്.

Also read: സ്റ്റാലിനെ നേരിട്ടെത്തി അഭിനന്ദിച്ച് ജയറാമും കാളിദാസും

ബുധനാഴ്ച പുലർച്ചെ 1.15നാണ് വലിയ മെത്രാപ്പൊലീത്ത കാലംചെയ്തത്. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം നേതാവ് എ.കെ.ബാലന്‍, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖർ തിരുമേനിയുടെ മരണത്തിൽ നേരത്തെ ദുഃഖം രേഖപ്പെടുത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടക്കുകയെന്ന് മാര്‍ത്തോമ സഭ അധ്യക്ഷന്‍ അറിയിച്ചു.

ABOUT THE AUTHOR

...view details