എസ്.ഐ സോമശേഖരനെ ഇടിച്ച് പൊട്ടകിണറ്റിലിട്ട പ്രതി ആടുതോമ... ആടുതോമ... ആടുതോമ... അതേ... ആ പേര് കേള്‍ക്കുമ്പോള്‍ ഇന്നും ഒരു രോമാഞ്ചമാണ് മലയാളികള്‍ക്ക്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ മാസ് ആക്ഷന്‍ കുടുംബചിത്രം 'സ്ഫടികം'. മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന മാജിക്. കൊച്ചുകുട്ടികള്‍ക്ക് പോലും പ്രിയങ്കരനായ കഥാപാത്രം ആടുതോമ. 'സ്ഫടികം' പിറന്നിട്ട് ഇന്ന് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. സിനിമയിലെ കഥാപാത്രങ്ങൾക്ക് ജീവന്‍ പകര്‍ന്നവരില്‍ പലരും ഇന്ന് ഇല്ലെങ്കിലും തിലകൻ, സിൽക്ക് സ്മിത, എൻ.എഫ് വർഗീസ്, കരമന ജനാർദനൻ നായർ, ജെ.വില്യംസ്, പി.ഭാസ്കരൻ മാഷ്, എൻ.എൻ ബാലകൃഷ്ണൻ, രാജൻ പി.ദേവ്, ശങ്കരാടി എന്നിവരൊക്കെ ഇന്നും ജീവിക്കുകയാണ് കലാപ്രേമികളുടെ മനസില്‍.
ആട് തോമയുടെ രണ്ടാം വരവ്, റീ റിലീസിങ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ഭദ്രന്‍ - Director Bhadran releases motion poster
ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 'സ്ഫടികം' വീണ്ടും റീ റിലീസിനൊരുങ്ങുന്നു. രണ്ട് കോടിയോളം രൂപ മുടക്കിയാണ് പുത്തൻ സാങ്കേതിക സാധ്യതകൾ ഉപയോഗപ്പെടുത്തി സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങൾ വരുത്താതെ സിനിമ പുനർനിർമിക്കുന്നത്
നേരത്തെ സംവിധായകന്‍ അറിയിച്ചതുപോലെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 'സ്ഫടികം' വീണ്ടും റീ റിലീസിനൊരുങ്ങുകയാണ്. പുതിയ ഭാവത്തില്‍. സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ടുണ്ടായ കേടുപാടുകൾ പരിഹരിച്ച് ‘സ്ഫടികം റീലോഡ് എഗെയ്ൻ ഇൻ 4 കെ ആന്‍റ് ഡോൾബി അറ്റ്‌മോസ്' സിനിമാപ്രേമികൾക്കായി ഒരുങ്ങുകയാണ്. രണ്ട് കോടിയോളം രൂപ മുടക്കിയാണ് പുത്തൻ സാങ്കേതിക സാധ്യതകൾ ഉപയോഗപ്പെടുത്തി സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങൾ വരുത്താതെ സിനിമ പുനർനിർമിക്കുന്നത്. റീ റിലീസിന്‍റെ മുന്നോടിയായ സ്ഫടികത്തിന്‍റെ ഫസ്റ്റ്ലുക്ക് മോഷന് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ഭദ്രന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. പോസ്റ്ററിനൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പും സംവിധായകന്‍ ഭദ്രന്‍ പങ്കുവെച്ചിട്ടുണ്ട്. 'ആശങ്കകളുടെ നടുവില്‍ ആഘോഷങ്ങളില്ലാതെ പോയ രജതജൂബിലി' എന്ന വരികളോടെയാണ് സംവിധായകന്‍റെ കുറിപ്പ് ആരംഭിക്കുന്നത്.
ഹൈ ഡെഫനിഷൻ ബാക്കിങ് നടത്തി പ്രസാദ് ലാബിലാണ് റിസ്റ്റൊറേഷൻ ജോലികൾ പുരോഗമിക്കുന്നത്. ജോമെട്രിക്സ് എന്ന പുതിയ കമ്പനിയും റീ റിലീസിനായി രൂപീകരിച്ചിട്ടുണ്ട്. സിനിമ ഈ വർഷം റിലീസ് ചെയ്യാനാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.