മലയാളത്തിന്‍റെ യങ് ചാമിങ് ഹീറോ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി താരങ്ങൾ. സുഹൃത്തുക്കൾക്കും സഹതാരങ്ങൾക്കും ദുൽഖർ സൽമാൻ, തങ്ങളുടെ പ്രിയപ്പെട്ട ചാലുവാണ്.
പൃഥ്വിരാജ്, നസ്രിയ നസീം, പ്രണവ് മോഹൻലാൽ, ടൊവിനോ തോമസ്, മഞ്‌ജു വാര്യർ, നിവിൻ പോളി തുടങ്ങിയ പ്രമുഖ താരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട സഹോദരന് ജന്മദിനാശംസ അറിയിച്ചു.
പൃഥ്വിരാജിന്‍റെ പിറന്നാൾ ആശംസ
വളരെ വൈകാരികമായ കുറിപ്പും ദുൽഖറിനൊപ്പമുള്ള ചിത്രവുമാണ് പൃഥ്വിരാജ് തന്‍റെ ആശംസ സന്ദേശത്തിൽ ഉൾപ്പെടുത്തിയത്. 'സന്തോഷ ജന്മദിനം സഹോദരാ. സുപ്രിയയ്‍ക്കും എനിക്കും അല്ലിക്കും നിങ്ങൾ ഒരു സുഹൃത്തിനും അപ്പുറമാണ്. ഏറ്റവും കൂളായ, മനോഹരമായ വ്യക്തിത്വം ഒരുമിച്ചുള്ള ആൾ. നീ ആർജിച്ച ഒരോ വിജയവും നീ അർഹിക്കുന്നു.
സിനിമയോട് നിനക്ക് എത്ര ആവേശമുണ്ടെന്നും എനിക്ക് അറിയാം. എത്ര അഭിമാനത്തോടെയാണ് ബിഗ് എം സർനെയിം ആയി നീ കൊണ്ട് നടക്കുന്നത്. കുടുംബം, സിനിമ, കാറുകൾ, നമ്മുടെ കൊച്ചു പെൺകുട്ടികൾ എല്ലാം ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്‍നേഹം...' എന്ന് പൃഥ്വിരാജ് പോസ്റ്റിൽ കുറിച്ചു. പൃഥ്വിയെ കെട്ടിപ്പിടിച്ചിരിക്കുന്ന ദുൽഖറിനെയും പോസ്റ്റിൽ കാണാം.
പൃഥ്വിരാജിന്‍റെ ഭാര്യയും സിനിമ നിർമാതാവുമായ സുപ്രിയ മേനോനും ദുൽഖർ സൽമാന് പിറന്നാൾ ആശംസ അറിയിച്ചു.
"ജന്മദിനാശംസകൾ ബം.. നമ്മളായുള്ള വലിയ യാത്രയായിരുന്നു ഇത്..എന്തൊക്കെ ആയാലും നമ്മളെന്നും ആ കുഞ്ഞിയും ബമ്മുമായിരിക്കും..കുഞ്ഞിക്ക് ഒപ്പം എന്നുമുണ്ടാവുന്നതിനും ജനിച്ചതിനും നന്ദി.. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.. ഈ വർഷം നിനക്ക് സന്തോഷത്തിന്‍റാതാവട്ടെ എന്ന് പ്രത്യാശിക്കുന്നു. നീയും അമയും മുമുവും എന്‍റെയാണ്...." ദുൽഖറിനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾക്കൊപ്പം നസ്രിയ നസീം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.