കേരളം

kerala

ETV Bharat / sitara

ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ മൂത്തോന് രണ്ട് പുരസ്കാരങ്ങള്‍ - റോഷന്‍ മാത്യു സിനിമകള്‍

പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും, മൂത്തോനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്കാരവുമാണ് ലഭിച്ചത്.

Indo German Film Week  Indo German Film Week news  Indo German Film Week updates  Indo German Film Week awards  malayalam film Moothon won two awards at the Indo German Film Week  ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്ക്  ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ മൂത്തോന്‍  റോഷന്‍ മാത്യു പുരസ്കാരങ്ങള്‍  റോഷന്‍ മാത്യു സിനിമകള്‍  ഗീതു മോഹന്‍ദാസ് സിനിമകള്‍
ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ മൂത്തോന് രണ്ട് പുരസ്കാരങ്ങള്‍

By

Published : Oct 2, 2020, 1:10 PM IST

നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് ഏറെ നിരൂപക പ്രശംസ നേടിയ നിവിന്‍ പോളി സിനിമ മൂത്തോന്‍ വീണ്ടും പുരസ്കാര നിറവില്‍. ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ രണ്ട് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും, മൂത്തോനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്കാരവുമാണ് ലഭിച്ചത്. മൂത്തോനിലെ അമീര്‍ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിനാണ് റോഷന്‍ മാത്യുവിന് പുരസ്കാരം. ആദില്‍ ഹുസൈനാണ് മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്.

പരീക്ഷ, നിര്‍വാണ ഇന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ആദിലിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും മൂത്തോന്‍ പുരസ്കാരങ്ങള്‍ നേടിയിരുന്നു. ഫെസ്റ്റിവലിലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് മാത്രമല്ല നിവിന്‍ പോളിയെ മികച്ച നടനായും സഞ്ജന ദിപു മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

2019 സെപ്റ്റംബറില്‍ ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ പ്രീമിയര്‍ നടത്തിയ ശേഷമാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ലക്ഷദ്വീപും മുംബൈയും പശ്ചാത്തലമാക്കുന്ന ചിത്രം പതിനാല് വയസുള്ള കുട്ടി തന്‍റെ ജ്യേഷ്ഠനെ തേടി ലക്ഷദ്വീപില്‍ നിന്ന് മുംബൈയിലേക്ക് നടത്തുന്ന യാത്രയുടെ കഥയാണ് പറയുന്നത്.

ABOUT THE AUTHOR

...view details