ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും കേന്ദ്രവേഷത്തിലെത്തുന്ന പുതിയ ചിത്രം 'ലവി'ന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തു. ഖാലിദ് റഹ്‌മാനാണ് ലവിന്‍റെ സംവിധായകൻ. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച്, ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ആദ്യ മലയാള സിനിമയുടെ നിർമാതാവ് ആഷിക് ഉസ്മാനാണ്. നടന്മാരായ പൃഥ്വിരാജും കുഞ്ചാക്കോബോബനും സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസും ചേർന്നാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്.
കൊവിഡിൽ മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിങ്ങ്: 'ലവ്' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി - khalid rahman
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ആദ്യ മലയാള സിനിമയാണ് ലവ്.
"ലവ്. കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഷൂട്ടിംഗ് ആരംഭിച്ചു പൂർത്തിയായ ആദ്യ മലയാള സിനിമ.. !!ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നു..! സംവിധാനം ഖാലിദ് റഹ്മാൻ. നിർമാണം ആഷിക് ഉസ്മാൻ," മഹാമാരിക്കിടയിലും നിർമാണം പൂർത്തിയാക്കി മലയാള സിനിമയ്‌ക്ക് പ്രചോദനമായ ലവിന്‍റെ അണിയറപ്രവർത്തകർക്ക് ആശംസകൾ അറിയിച്ച് മിഥുൻ മാനുവൽ തോമസ് ഫേസ്‌ബുക്കിൽ കുറിച്ചു. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ തന്നെയാണ്. ഉണ്ട, അനുരാഗ കരിക്കിൻ വെള്ളം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ വിശ്വാസം നേടിയെടുത്ത സംവിധായകൻ കൂടിയാണ് ഖാലിദ് റഹ്‌മാൻ. ജിംഷി ഖാലിദ് ഫ്രയിമുകൾ ഒരുക്കുന്ന മലയാള ചലച്ചിത്രത്തിന്‍റെ എഡിറ്റിങ്ങ് നിർവഹിക്കുന്നത് നൗഫല്‍ അബ്ദുള്ളയാണ്. കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ ഒടിടി റിലീസായി ലവ് പുറത്തിറങ്ങുമെന്നാണ് സൂചനകൾ.