നടന്‍ ജോജു ജോര്‍ജിന്‍റെ സിനിമാ ജീവിതത്തില്‍ തന്നെ വഴിത്തിരിവായ ചിത്രം ജോസഫിന്‍റെ തമിഴ് റീമേക്ക് വിചിത്രന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ചെന്നൈയില്‍ ഷൂട്ടിങ് ആരംഭിച്ച സന്തോഷം സംവിധായകന്‍ എം. പദ്‌മകുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു. 'ആറ് മാസങ്ങളുടെ ഇരുണ്ട ഇടവേളക്ക് ശേഷം പ്രത്യാശയുടെ പുതുനാമ്പുകള്‍ വീണ്ടും തളിര്‍ത്ത് തുടങ്ങുന്നു. തമിഴ് സിനിമയുടെ ഷൂട്ടിങ് ഇന്ന് ചെന്നൈയില്‍ പുനരാരംഭിച്ചു. പ്രതീക്ഷകള്‍ കരുത്തേകട്ടെ. പ്രാർഥനകള്‍ വഴി തെളിക്കും' ലൊക്കേഷനില്‍ നിന്നുള്ള ചിത്രത്തിനൊപ്പം പദ്‌മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജോസഫ് സംവിധാനം ചെയ്തതും പദ്‌മകുമാര്‍ തന്നെയാണ്. സംവിധായകന്‍ ബാല നിര്‍മിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നത് ആര്‍.കെ.സുരേഷാണ്. ചിത്രത്തിലെ രണ്ട് ഗെറ്റപ്പുകള്‍ക്ക് വേണ്ടി സുരേഷ് ശരീരഭാരം ക്രമീകരിച്ചിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ ജോസഫ് സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടിയിരുന്നു. ആ വര്‍ഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളില്‍ മികച്ച നടന്‍ ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. കഴിഞ്ഞ ദിവസം വിചിത്രന്‍റെ ഫസ്റ്റ്ലുക്ക് നടന്‍ ശിവകാര്‍ത്തികേയന്‍റെ ട്വിറ്റര്‍ പേജിലൂടെ പുറത്തിറങ്ങിയിരുന്നു.
-
6 മാസങ്ങളുടെ ഇരുണ്ട ഇടവേളക്കു ശേഷം പ്രത്യാശയുടെ പുതുനാമ്പുകള്‍ വീണ്ടും തളിര്‍ത്തു തുടങ്ങുന്നു.. തമിഴ് സിനിമയുടെ ഷൂട്ടിങ്...
Posted by Padmakumar Manghat on Thursday, September 24, 2020