69ലും നിത്യയൗവ്വനം, മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസിച്ച് സിനിമാ ലോകം - 69ലും നിത്യയൗവ്വനം, മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസിച്ച് മലയാള സിനിമാ ലോകം
പൃഥ്വിരാജ്, ജയസൂര്യ, സണ്ണി വെയ്ന്‍, കുഞ്ചാക്കോ ബോബന്‍, അനുസിത്താര, പ്രാച്ചി തെഹ്ളാന്‍, ടൊവിനോ തോമസ് തുടങ്ങി മലയാളത്തിലെ എല്ലാ താരങ്ങളും മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസിച്ചിട്ടുണ്ട്
അറുപത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടി. ബാലതാരങ്ങള്‍ മുതല്‍ മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ വരെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരങ്ങള്‍ പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളും ആയുര്‍ ആരോഗ്യ സൗഖ്യവും നേരുന്നു'വെന്നാണ് നടന്‍ ദിലീപ് കുറിച്ചത്. '66 ഇത് ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോൾ "69"ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ് ഇനി ഇത് "96" ഇങ്ങിനെയും "99"ഇങ്ങിനെയുമൊക്കെയാവും അപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും' പ്രാസം കലര്‍ന്ന സലിംകുമാറിന്‍റെ പിറന്നാള്‍ ആശംസ വൈറലാണ്. 'എന്‍റെ പ്രാഞ്ചിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍' എന്നാണ് നടന്‍ ഇന്നസെന്‍റ് കുറിച്ചത്. 'മമ്മൂക്ക എല്ലാവര്‍ക്കും ഒരു കോണ്‍ഫിഡന്‍സാണെന്നാണ്' സംവിധായകന്‍ വൈശാഖ് കുറിച്ചത്. പൃഥ്വിരാജ്, ജയസൂര്യ, സണ്ണി വെയ്ന്‍, കുഞ്ചാക്കോ ബോബന്‍, അനുസിത്താര, പ്രാച്ചി തെഹ്ളാന്‍, ടൊവിനോ തോമസ് തുടങ്ങി മലയാളത്തിലെ എല്ലാ താരങ്ങളും മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസിച്ചിട്ടുണ്ട്.
TAGGED:
mammootty birthday wishes