കേരളം

kerala

ETV Bharat / sitara

ചിരിയുടെ ലോകത്ത് ട്രെൻഡിങ് ഡയലോഗുകളിലൂടെ വിസ്മയം തീര്‍ത്ത കലാകാരൻ; പ്രദീപിന് അന്ത്യാഞ്ജലി - Kottayam Pradeep movies

Actors remembering Kottayam Pradeep: അന്തരിച്ച നടന്‍ കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സിനിമാലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ ഗോപി, മഞ്ജു വാര്യര്‍, പൃഥ്വിരാജ്‌, വിനീത്‌ ശ്രീനിവാസന്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങളാണ് പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്‌.

Actors remembering Kottayam Pradeep  Malayalam film industry pay tribute to Kottayam Pradeep  കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍  Kottayam Pradeep passed away  Kottayam Pradeep movies  പ്രദീപിന് പ്രിയ താരങ്ങളുടെ അന്ത്യാഞ്ജലി
പ്രദീപിന് പ്രിയ താരങ്ങളുടെ അന്ത്യാഞ്ജലി

By

Published : Feb 17, 2022, 11:47 AM IST

Actors remembering Kottayam Pradeep: അന്തരിച്ച നടന്‍ കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സിനിമാലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ ഗോപി, പൃഥ്വിരാജ്‌, വിനീത്‌ ശ്രീനിവാസന്‍, മനോജ്‌.കെ.ജയന്‍, ഉണ്ണി മുകുന്ദന്‍, സീമാ ജി.നായര്‍ തുടങ്ങി നിരവധി താരങ്ങളാണ് പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ രംഗത്തെത്തിയത്‌. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.എന്‍ വാസവനും നടന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

'ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രിയപ്പെട്ട ശ്രീ കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍'- ഇപ്രകാരമാണ് മോഹന്‍ലാല്‍ കുറിച്ചത്‌. 'കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍'- എന്ന്‌ മമ്മൂട്ടിയും കുറിച്ചു. 'പ്രിയ സഹപ്രവര്‍ത്തകന് ആദരാഞ്ജലി' എന്ന്‌ മഞ്ജു വാര്യരും കുറിച്ചു.

'വിശ്വസിക്കാനാവുന്നില്ല പ്രദീപ്‌ ഏട്ടാ.. ഒരുമിച്ചു ചെയ്‌ത ഒരുപിടി സിനിമകള്‍, ഒരുപാടു ഓര്‍മ്മകള്‍.. കൂടുതല്‍ എഴുതാനാവുന്നില്ല..Rest in Peace'- ഇപ്രകാരമാണ് വിനീത്‌ ശ്രീനിവാസന്‍ കുറിച്ചത്‌. 'വളരെ അപ്രതീക്ഷിതമായ വിയോഗം. എന്‍റെ നാട്ടുകാരന്‍, സിനിമയെ ഒരുപാട്‌ സ്‌നേഹിച്ച കലാകാരന്‍. ചെറുതും, വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി സജീവ സാന്നിധ്യം ആദരാഞ്ജലികള്‍' -എന്ന്‌ മനോജ്‌ കെ ജയനും കുറിച്ചു.

'പ്രദീപേട്ടന് ആദരാഞ്ജലികൾ.. വിശ്വസിക്കാൻ പറ്റുന്നില്ല.. രാവിലെ ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ അദ്ദേഹത്തെ മരണം തട്ടിയെടുത്തു.. അടുത്ത നിമിഷം എന്ത് സംഭവിക്കുന്നുവെന്നറിയാതെ നമ്മൾ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടത്തുന്നു.. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് "മരണം" എത്തുന്നു.. സ്നേഹം കൈമുതലായുള്ള ശുദ്ധ മനുഷ്യൻ.. അമ്മയുടെ ജനറൽ ബോഡിയിൽ കണ്ടപ്പോഴും നല്ല സന്തോഷത്തിൽ ആയിരുന്നു.. ഞങ്ങൾ ഒന്നിച്ചു വർക്ക്‌ ചെയ്തിട്ടുണ്ട്, "ഡിയര്‍ മോം" എന്നൊരു ഷോർട്ട്ഫിലിമിൽ.. പുതിയ സിനിമയിൽ ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്യേണ്ടതായിരുന്നു.. പക്ഷെ "വിധി " എപ്പോഴും അങ്ങനെ ആണല്ലോ.. പ്രദീപേട്ടാ പ്രണാമം' -സീമ ജി നായര്‍ കുറിച്ചു.

Kottayam Pradeep passed away: ഇന്ന്‌ പുലര്‍ച്ചെ നാല്‌ മണിക്ക്‌ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കോട്ടയത്തെ സ്വകാര്യ ആശുപത്രിയല്‍ വച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പടെ നിരവധി പേരാണ് പ്രിയ നടന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്‍റെ കോട്ടയത്തുള്ള കുമാരനെല്ലൂരിലെ വസതിയിലെത്തിയത്‌.

ചെറുതും വലുതുമായ നിരവധി സിനിമകളില്‍ അദ്ദേഹം തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്‌. സിനിമാ-സീരിയല്‍ രംഗത്ത്‌ സജീവമായിരുന്ന അദ്ദേഹം 'ഈ നാട്‌ ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ്‌ വെള്ളിത്തിരയിലെത്തുന്നത്‌. ഗൗതം മേനോന്‍റെ 'വിണ്ണൈ താണ്ടി വരുവായ' എന്ന ചിത്രത്തിലൂടെ പ്രദീപ്‌ തമിഴകത്തും ശ്രദ്ധേയനായി. എല്‍ഐസിയില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

Kottayam Pradeep movies: രാജാറാണി, തട്ടത്തിന്‍ മറയത്ത്‌, രാജമാണിക്യം, ആമേന്‍, കുഞ്ഞിരാമായണം, ആട്‌ ഒരു ഭീകരജീവിയാണ്‌, ഗോദ, ലൈഫ്‌ ഓഫ്‌ ജോസൂട്ടി തുടങ്ങീ 70 ഓളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. നാളെ റിലീസ്‌ ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍-ഉണ്ണികൃഷ്‌ണന്‍ ചിത്രം 'ആറാട്ട്‌' ആണ് പ്രദീപിന്‍റെ അവസാന ചിത്രം.

Also Read: ബാപ്പിയുടെ അന്ത്യകര്‍മങ്ങള്‍ക്കായി മകന്‍ മുംബൈയില്‍

ABOUT THE AUTHOR

...view details