കേരളം

kerala

ETV Bharat / sitara

'കരുത്തുറ്റ രാഷ്‌ട്രീയ ചരിത്ര'ത്തിന് വിട ചൊല്ലി സിനിമാപ്രമുഖർ - gowri amma condolence malayalam cinema stars

ഇച്ഛാശക്തിയുള്ള നേതാവെന്ന് അനുശോചനത്തില്‍ മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ആഷിഖ് അബു തുടങ്ങി നിരവധി പ്രമുഖർ ആദരാഞ്ജലികള്‍ കുറിച്ചു.

കരുത്തുറ്റ രാഷ്‌ട്രീയ ചരിത്രം സിനിമ വാർത്ത  സിനിമാപ്രമുഖർ ഗൗരിയമ്മ പുതിയ വാർത്ത  ഗൗരിയമ്മ വിപ്ലവ നക്ഷത്രം വാർത്ത  കെആർ ഗൗരി ആദരാഞ്ജലി സിനിമാലോകം മലയാളം വാർത്ത  kr gowri death malayalam news  gowri amma condolence malayalam cinema stars  kr gowri film malayalam news
കെ.ആർ ഗൗരി

By

Published : May 11, 2021, 11:46 AM IST

ത്യാഗോജ്വലമായ രാഷ്‌ട്രീയ ചരിത്രത്തിന്‍റെ നേർപതിപ്പ്... സമാനതകളില്ലാത്ത നേതാവ്, വിപ്ലവ നക്ഷത്രം കെ ആര്‍ ഗൗരിയുടെ വേർപാടിൽ ആദരാഞ്ജലി കുറിച്ച് മലയാള സിനിമാലോകവും. മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സംവിധായകൻ ആഷിഖ് അബു, നടി മാല പാർവതി, ഗൗരി നന്ദ, ഹരീഷ് പേരടി എന്നിവർ കേരളമണ്ണിന്‍റെ ഗൗരിയമ്മയ്‌ക്ക് അനുശോചനമറിയിച്ചു.

'ഇച്ഛാശക്തിയുള്ള നേതാവിന്‍റെ ജീവിതമില്ലാതെ കേരളത്തിന് രാഷ്ട്രീയ ചരിത്രമില്ലെന്നാണ്' അനുശോചനക്കുറിപ്പിൽ മാലാ പാര്‍വതി കുറിച്ചത്.

വക്കീലാകാന്‍ പഠിച്ച ശേഷം രാഷ്ട്രീയത്തില്‍ കാലെടുത്തുവച്ച കെ.ആർ ഗൗരി 28-ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. ആറ് തവണ മന്ത്രിക്കസേരയിലും 13 തവണ നിയമസഭാംഗമായും രാഷ്‌ട്രീയ ജീവിതം സജീവമാക്കി.

More Read: കേരള രാഷ്ട്രീയത്തിലെ ഇതിഹാസം കെ.ആര്‍ ഗൗരിയമ്മ

ഭൂപരിഷ്കരണ നിയമം ഉൾപ്പെടെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ കരുത്തുറ്റ രാഷ്‌ട്രീയനേതാവിന്‍റെ പദവി ഗൗരിയമ്മയ്‌ക്ക് നൽകുകയായിരുന്നു. ഗൗരിയമ്മയുടെ മൃതദേഹം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details