കേരളം

kerala

ETV Bharat / sitara

'ചോരൻ' ചിത്രീകരണം നാളെ തുടങ്ങും - ramya panicker film news

പ്രവീണ്‍ റാണ, രമ്യ പണിക്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ചോരൻ സിനിമ സംവിധാനം ചെയ്യുന്നത് സാന്‍റോ അന്തിക്കാടാണ്

ചോരൻ ചിത്രീകരണം വാർത്ത  ചോരൻ സിനിമ ഷൂട്ടിങ്ങ് വാർത്ത  പ്രവീണ്‍ റാണ സിനിമ വാർത്ത  രമ്യ പണിക്കര്‍ സിനിമ വാർത്ത  സാന്‍റോ അന്തിക്കാട് സംവിധാനം വാർത്ത  സാന്‍റോ അന്തിക്കാട് സിനിമ വാർത്ത  malayalam film choran shooting news'  ramya panicker film news  praveen rana film news
ചോരൻ ചിത്രീകരണം നാളെ തുടങ്ങും

By

Published : Nov 24, 2020, 10:02 PM IST

പ്രവീണ്‍ റാണ, രമ്യ പണിക്കര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാന്‍റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ചോരന്‍' സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും. ചിത്രത്തിന്‍റെ പൂജാ ചടങ്ങ് ഇന്ന് ഇടപ്പള്ളി ക്ഷേത്രത്തില്‍ വെച്ച്‌ നടന്നു. കിരണ്‍ ജോസാണ് ചോരന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും തയ്യാറാക്കിയത് സ്റ്റാന്‍ലി ആന്‍റണിയാണ്. മെന്‍റോസ് ആന്‍റണി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ കാമറ കൈകാര്യം ചെയ്യുന്നത് സുരേഷ് ബാബുവാണ്.

റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ.എം നിർമിക്കുന്ന സിനിമ അടുത്ത വർഷം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്.

ABOUT THE AUTHOR

...view details