കേരളം

kerala

ETV Bharat / sitara

'ബിരിയാണി' തിയേറ്ററുകളിലേക്ക് - biriyani film sajin babu news

നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മികച്ച പ്രതികരണം നേടിയ ബിരിയാണി മാർച്ച് 26ന് റിലീസ് ചെയ്യും

ബിരിയാണി തിയേറ്ററുകളിലേക്ക് പുതിയ വാർത്ത  ബിരിയാണി സിനിമ വാർത്ത  കനി കുസൃതി ബിരിയാണി സിനിമ വാർത്ത  സജിൻ ബാബു ബിരിയാണി വാർത്ത  ബിരിയാണി മലയാളം സിനിമ റിലീസ് വാർത്ത  biriyani release date declared latest news  biriyani film sajin babu news  kani kusruti malayalam film news latest
ബിരിയാണി തിയേറ്ററുകളിലേക്ക്

By

Published : Feb 27, 2021, 6:48 PM IST

'ബിരിയാണി' തിയേറ്ററുകളിലെത്തുന്നു. 50-ാമത് കേരളസംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം കനി കുസൃതിക്ക് നേടിക്കൊടുത്ത മലയാളചിത്രം ഇതിനോടകം തന്നെ റഷ്യ, അമേരിക്ക, ഫ്രാൻസ്, ജർമനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ, മോസ്കോ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. ഒരു മലയാള സിനിമ മോസ്കോ ചലച്ചിത്രമേളയിൽ ആദ്യമായി അവാർഡ് നേടുന്നതും ബിരിയാണിയിലൂടെയാണ്.

ഐഎഫ്എഫ്കെയിലും മറ്റ് രാജ്യാന്തര ചലച്ചിത്രമേളയിലുമായി പ്രദർശനം തുടരുന്ന ബിരിയാണി മാർച്ച് 26ന് റിലീസ് ചെയ്യും. സജിൻ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടൽ തീരത്ത് താമസിക്കുന്ന കദീജയുടെയും ഉമ്മയുടേയും ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും തുടർന്ന് അവർ നാടുവിടേണ്ടി വരുന്ന സാഹചര്യങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

കനിക്ക് പുറമെ അനിൽ നെടുമങ്ങാട്, സുർജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. യുഎൻ ഫിലിം ഹൗസിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സജിൻ ബാബുവാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹകൻ കാർത്തിക് മുത്തുകുമാറാണ്. ലിയോ ടോമാണ് സംഗീത സംവിധായകൻ.

ABOUT THE AUTHOR

...view details