ആരാധകര്‍ കാത്തിരിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. പൃഥ്വിരാജ്-ബിജുമേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനാര്‍ക്കലി ഒരുക്കിയ സച്ചിയാണ്.
അയ്യപ്പന്‍ ചില്ലറക്കാരനല്ല, കോശിയും; ഇനി പൊടിപാറും! - prithviraj
പൃഥ്വിരാജ്- ബിജുമേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ അയ്യപ്പനും കോശിയും സംവിധാനം ചെയ്തിരിക്കുന്നത് അനാര്‍ക്കലി ഒരുക്കിയ സച്ചിയാണ്
അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പൻ നായരായാണ് ബിജു മേനോന്‍ വേഷമിട്ടിരിക്കുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ആക്ഷന്‍രംഗങ്ങളും പഞ്ച് ഡയലോഗുകളും നിറഞ്ഞുനില്‍ക്കുന്ന മൂന്ന് മിനിറ്റുള്ള ട്രെയിലറാണ് റിലീസ് ചെയ്തത്. നാല് വര്‍ഷത്തിന് ശേഷമാണ് സച്ചി സ്വന്തം സംവിധാനത്തില്‍ രണ്ടാമത്തെ സിനിമയുമായി വരുന്നത്. സംവിധായകന്‍ രഞ്ജിത്താണ് പൃഥ്വിയുടെ അച്ഛന്‍റെ വേഷത്തിൽ എത്തുന്നത്. അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ.
സംവിധായകന്‍ രഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള നിര്‍മാണ വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് നിർമാണം. ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. സുദീപ് ഇളമണ്ണാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പതിനെട്ടാം പടി, ഫൈനല്‍സ് എന്നീ സിനിമകള്‍ക്ക് ശേഷം സുദീപ് ക്യാമറ ചെയ്യുന്ന ചിത്രവുമാണ് അയ്യപ്പനും കോശിയും. പാലക്കാടും അട്ടപ്പാടിയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ചിത്രം ഫെബ്രുവരി 7ന് റിലീസിനെത്തും.