'അവൻ എന്നെപ്പോലെയാവരുത്, മരുന്ന് കിട്ടിയാൽ രക്ഷപ്പെടും...' ഒന്നര വയസുള്ള കുഞ്ഞനുജനും തന്‍റെ അതേ രോഗം ബാധിച്ചതോടെ അഫ്രയുടെ വേദന മുഴുവൻ അവനെ കുറിച്ചോർത്താണ്. മാട്ടൂലിലെ പി.കെ. റഫീഖ്- മറിയുമ്മ ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തമകൾ അഫ്രയും ഇളയ മകൻ മുഹമ്മദും സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ്വ രോഗത്തിന്‍റെ പിടിയിലാണ്. എന്നാൽ, രണ്ട് വയസിനുള്ളിൽ തന്നെ മരുന്ന് നൽകിയാൽ മുഹമ്മദിന്‍റെ അസുഖം ഭേദമാകും.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സോൾജെൻസ്‌മ എന്ന മരുന്നിനായി 18 കോടി രൂപയാണ് വേണ്ടത്. മുഹമ്മദിനെ രക്ഷിക്കാനായി കൈകോർക്കണമെന്നും അതിനായി സാമ്പത്തിക സഹായം നൽകണമെന്നുമുള്ള ആവശ്യമാണ് സമൂഹമാധ്യമങ്ങളിലും നിറയുന്നത്.
മുഹമ്മദിന്‍റെ അപൂർവരോഗത്തെ മറികടക്കാൻ സഹായാഭ്യർഥനയുമായി താരങ്ങൾ