കേരളം

kerala

ETV Bharat / sitara

സഹതാരങ്ങളുടെ പേരുകള്‍ പുറത്തുവിട്ടു, പത്തൊമ്പതാം നൂറ്റാണ്ടിലെ നായകന്‍റെ പേര് ഇപ്പോഴും സസ്പെന്‍സ്

ജനുവരി ആദ്യവാരത്തില്‍ ചിത്രത്തിലെ അതിസാഹസികനായ നായക കഥാപാത്രം വേലായുധപ്പണിക്കരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവരും. അതുവരെ ആ നായകനെ അവതരിപ്പിക്കുന്ന നടന്‍റെ പേര് രഹസ്യമായി ഇരിക്കട്ടെ എന്നാണ് സംവിധായകന്‍ അഭിപ്രായപ്പെടുന്നത്

malayalam director vinayan pathonpatham noottandu actors list  പത്തൊമ്പതാം നൂറ്റാണ്ടിലെ നായകന്‍റെ പേര് ഇപ്പോഴും സസ്പെന്‍സ്  പത്തൊമ്പതാം നൂറ്റാണ്ട്  vinayan pathonpatham noottandu actors list  vinayan pathonpatham noottandu  വിനയന്‍
സഹതാരങ്ങളുടെ പേരുകള്‍ പുറത്തുവിട്ടു, പത്തൊമ്പതാം നൂറ്റാണ്ടിലെ നായകന്‍റെ പേര് ഇപ്പോഴും സസ്പെന്‍സ്

By

Published : Dec 11, 2020, 12:17 PM IST

മലയാള സിനിമയിലെ ഹിറ്റ് സംവിധായകരില്‍ ഒരാളായ വിനയന്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വപ്ന ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പണിപ്പുരയിലാണ്. ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്‍റെ ഇതിഹാസമാണ് പറയുക. ചിത്രം വിനയന്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ നായകന്‍ ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. നായകന്‍ ഒഴികെയുള്ള മറ്റ് അമ്പതില്‍ അധികം വരുന്ന താരങ്ങളുടെ പേരുകള്‍ അദ്ദേഹം പുറത്തുവിട്ടു. നിരവധി യുവനടന്മാര്‍ക്ക് വഴിത്തിരിവായ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍ എന്നതിനാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ നായകന്‍ ആരാണ് എന്നത് അറിയാന്‍ ആളുകള്‍ക്ക് ആകാംഷ കൂടും.

ജനുവരി ആദ്യവാരത്തില്‍ ചിത്രത്തിലെ അതിസാഹസികനായ നായക കഥാപാത്രം വേലായുധപ്പണിക്കരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവരും. അതുവരെ ആ നായകനെ അവതരിപ്പിക്കുന്ന നടന്‍റെ പേര് രഹസ്യമായി ഇരിക്കട്ടെ എന്നാണ് സംവിധായകന്‍ അഭിപ്രായപ്പെടുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചരിത്ര സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്‍, ക്യഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വികെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഇവരെ കൂടാതെ 15ല്‍ അധികം വിദേശ നടീനടന്മാരും സിനിമയുടെ ഭാഗമാകും.

എം.ജയചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെയും റെക്കോഡിങ് പൂര്‍ത്തിയായി. ഷാജികുമാര്‍ ഛായാഗ്രഹണവും അജയന്‍ ചാലിശ്ശേരി കലാസംവിധാനവും വിവേക് ഹര്‍ഷന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു.

ABOUT THE AUTHOR

...view details