ലോക്ക് ഡൗണ്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്‍റെ മൂന്നാമത്തെ ചിത്രവും പൂര്‍ത്തിയാക്കിയിരിക്കുകയണ് യുവസംവിധായകരില്‍ ഏറെ ശ്രദ്ധേയനായ സംവിധായകന്‍ ഖാലിദ് റഹ്മാന്‍. ഷൂട്ടിങ് പൂര്‍ത്തീകരിച്ചതിന്‍റെ സന്തോഷം സംവിധായകനും അണിയറപ്രവര്‍ത്തകരും സോഷ്യല്‍മീഡിയകളിലൂടെ പങ്കുവെച്ചു. ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ടക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ആഷിഖ് ഉസ്മാനാണ് നിര്‍മിച്ചിരിക്കുന്നത്. ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ പത്താമത്തെ ചിത്രമാണ് ഇത്.അനുരാഗ കരിക്കിന്‍വെള്ളമായിരുന്നു ഖാലിദ് റഹ്മാന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്‍റെ മൂന്നാമത്തെ സിനിമയും പൂര്‍ത്തിയാക്കി ഖാലിദ് റഹ്മാന്‍
ഷൂട്ടിങ് പൂര്‍ത്തീകരിച്ചതിന്‍റെ സന്തോഷം സംവിധായകനും അണിയറപ്രവര്‍ത്തകരും സോഷ്യല്‍മീഡിയകളിലൂടെ പങ്കുവെച്ചു. ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്‍റെ മൂന്നാമത്തെ സിനിമയും പൂര്‍ത്തിയാക്കി ഖാലിദ് റഹ്മാന്‍
സംവിധായകന്‍ തന്നെ രചനയും നിര്‍വഹിച്ചിരിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിച്ചിരിക്കുന്നു. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.