സുരാജ് വെഞ്ഞറമൂടും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളായി 2019 അവസാനത്തോടെ തീയേറ്ററുകളില്‍ എത്തി വന്‍ വിജയമായ ചിത്രമായിരുന്നു ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. ഹ്യൂമനോയിഡിന്‍റെ കാഴ്‌ചപ്പാടിലൂടെ ആനുകാലിക വിഷയങ്ങളാണ് സിനിമ ചര്‍ച്ചചെയ്‌തത്. സുരാജ് വെഞ്ഞാറമൂടും സൗബിനും അതിഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോള്‍ അവര്‍ക്കൊപ്പം അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച മറ്റൊരു കഥാപാത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന റോബോര്‍ട്ട്. ഒറിജിനല്‍ റോബോര്‍ട്ട് വരെ തോറ്റുപോകുന്ന പ്രകടനമായിരുന്നു കുഞ്ഞപ്പന്‍റേത്.
അറിഞ്ഞില്ല...ആരും പറഞ്ഞില്ല...; ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായത് സൂരജ് തേലക്കാട്
മിനിസ്ക്രീലെ കോമഡി പരിപാടികളിലൂടെയും വിരളിലെണ്ണാവുന്ന ചിത്രങ്ങളിലും അഭിനയിച്ച് മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂരജ് തേലക്കാടാണ് ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനായി വേഷമിട്ടത്
സിനിമ കണ്ടിറങ്ങിയ പലരും ആദ്യം അന്വേഷിച്ചത് ആരാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെന്ന റോബോര്‍ട്ടായി വേഷമിട്ടത് എന്നായിരുന്നു. മനുഷ്യസഹജമായ യാതൊരു ചേഷ്ടകളും കുഞ്ഞപ്പനുണ്ടായിരുന്നില്ല. ഇനി സിനിമക്കായി പുറം രാജ്യത്തുനിന്നും വരുത്തിച്ച റോബോര്‍ട്ടാണോ കുഞ്ഞപ്പന്‍ എന്ന് പോലും സംശയിച്ചവരുണ്ടായിരുന്നു. ഇപ്പോള്‍ സിനിമാപ്രേമികളുടെ സംശയങ്ങള്‍ക്കെല്ലാം ഉത്തരമെന്നോണം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി വേഷമിട്ടത് ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മിനിസ്ക്രീലെ കോമഡി പരിപാടികളിലൂടെയും വിരളിലെണ്ണാവുന്ന ചിത്രങ്ങളിലും അഭിനയിച്ച് മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂരജ് തേലക്കാടാണ് ചിത്രത്തിൽ ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനായി വേഷമിട്ടത്. സ്വന്തം മുഖം കാണിക്കാതെ ഒരു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ ഹിറ്റാക്കിയ സന്തോഷത്തിലാണ് സൂരജും.
അതേസമയം, സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ടെന്ന് കരുതിയാണ് ഈ വിവരം ഇതുവരെ പുറത്തുവിടാതിരുന്നതെന്ന് സിനിമയുടെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ വ്യക്തമാക്കി. കഥാപാത്രത്തിന് വേണ്ടി സൂരജ് തേലക്കാട് കാണിച്ച സമർപ്പണത്തെ അഭിനന്ദിച്ച് സിനിമാരംഗത്ത് നിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്. ചാര്‍ലി, അമ്പിളി തുടങ്ങിയ സിനിമകളിലും സൂരജ് അഭിനയിച്ചിട്ടുണ്ട്.