കേരളം

kerala

ETV Bharat / sitara

തകര്‍ച്ചയുടെ കാലങ്ങളില്‍ എന്‍റെ പോസറ്റീവ് എനര്‍ജിയായിരുന്നു അനൂപേട്ടന്‍-നിര്‍മ്മല്‍ പാലാഴി - malayalam comedy actor nirmal palazhi facebook post

ഹൃദ്യമായ വാക്കുകളിലൂടെ നിര്‍മല്‍ പാലാഴി നടന്‍ അനൂപ് മേനോന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഹൃദയങ്ങള്‍ കീഴടക്കുന്നത്

നിര്‍മ്മല്‍ പാലാഴി  നടന്‍ അനൂപ് മേനോന് പിറന്നാള്‍  malayalam comedy actor nirmal palazhi facebook post  actor anoop menon
തകര്‍ച്ചയുടെ കാലങ്ങളില്‍ എന്‍റെ പോസറ്റീവ് എനര്‍ജിയായിരുന്നു അനൂപേട്ടന്‍-നിര്‍മ്മല്‍ പാലാഴി

By

Published : Aug 6, 2020, 5:21 PM IST

മിമിക്രിയിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും പ്രേക്ഷക ഹൃദയം കവര്‍ന്ന ഹാസ്യതാരമാണ് നിര്‍മ്മല്‍ പാലാഴി. ഇതിനോടകം ഈ പ്രതിഭ 25 അധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ നിര്‍മല്‍, നടന്‍ അനൂപ് മേനോന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഹൃദയങ്ങള്‍ കീഴടക്കുന്നത്. ഒരു അപകടത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും തളര്‍ന്ന് കിടക്കുമ്പോള്‍ അനൂപ് മേനോനാണ് കരുത്ത് പകര്‍ന്നതെന്നാണ് നിര്‍മല്‍ പാലാഴി കുറിപ്പിലൂടെ പറയുന്നത്. എന്‍റെ മെഴുതിരി അത്താഴങ്ങള്‍ അടക്കം നിരവധി ചിത്രങ്ങളില്‍ അനൂപിനൊപ്പം സഹനടനായി നിര്‍മല്‍ പാലാഴി എത്തിയിട്ടുണ്ട്.

'ചില ആളുകൾ ജീവിതത്തിൽ ഒരുപാട് പോസറ്റീവ് എനർജി തരും എന്‍റെ ജീവിതത്തിൽ ഒരു വലിയ തകർച്ചയിൽ നിന്നും എഴുന്നേറ്റ് വരുവാൻ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും പോസറ്റീവ് എനർജി തന്നിട്ടുള്ള ആളാണ് അനൂപേട്ടൻ' നിര്‍മല്‍ പാലാഴി കുറിച്ചു. നടന്‍റെ പോസ്റ്റിന് നിരവധി പേര്‍ കമന്‍റുകള്‍ നല്‍കിയിട്ടുണ്ട്. അനൂപിനെപോലുള്ളവരെ എന്നും ജീവിതത്തില്‍ ചേര്‍ത്ത് നിര്‍ത്തണമെന്നാണ് ഒരാള്‍ കുറിച്ചത്. നിര്‍മലിന്‍റെ പോസ്റ്റിലൂടെ അനൂപിന് പിറന്നാള്‍ ആശംസിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details