കേരളം

kerala

ETV Bharat / sitara

മലയാളത്തിന്‍റെ നിറഞ്ഞ ചിരി; കെ.ടി.എസ് പടന്നയിലിന് ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമ - condolence kts padannayil mammootty news

സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, ഫെഫ്‌ക ഡയറക്‌ടേഴ്‌സ് യൂണിയൻ തുടങ്ങി മലയാളസിനിമയിലെ പ്രമുഖർ ആദരാഞ്ജലി അറിയിച്ചു.

മലയാളം നിറഞ്ഞ ചിരി വാർത്ത  കെടിഎസ് പടന്നയിൽ വാർത്ത  ആദാരാഞ്ജലി പടന്നയിൽ വാർത്ത  മോഹൻലാൽ പടന്നയിൽ വാർത്ത  മമ്മൂട്ടി പടന്നയിൽ വാർത്ത  പടന്നയിൽ ഫെഫ്‌ക മഞ്ജു വാര്യർ വാർത്ത  kts padannayil demise news  kts padannayil malayalam cinema news  condolence kts padannayil mammootty news  condolence kts padannayil fefka news
കെ.ടി.എസ് പടന്നയിൽ

By

Published : Jul 22, 2021, 12:06 PM IST

വ്യത്യസ്തത നിറഞ്ഞ ചിരിയും സംസാരശൈലിയും കൊണ്ട് മലയാള സിനിമയിൽ ശുദ്ധഹാസ്യം നിറച്ച കലാകാരനാണ് കെ.ടി.എസ് പടന്നയില്‍. സ്ക്രീനിൽ എത്തുമ്പോഴെല്ലാം ചിരിപ്പൂരം ഒരുക്കിയ പടന്നയിലിന്‍റെ വിയോഗത്തിൽ അനുശോചനമറിയിച്ച് മലയാള സിനിമാലോകം.

സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ കലാകാരന് അന്ത്യഞ്ജലി കുറിച്ചു. നടനും സംവിധായകന്മാരുമായ പൃഥ്വിരാജ് സുകുമാരൻ, വിനീത് ശ്രീനിവാസൻ എന്നിവരും താരത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

കൂടാതെ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഹരിശ്രീ അശോകൻ, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, അനു സിതാര, സണ്ണി വെയ്‌ൻ എന്നിവരും ആദരാഞ്ജലി അറിയിച്ചു.

ഒരു അച്ഛനായും മകനായും നിങ്ങൾ വലിയ കാര്യമാണ് ചെയ്‌തതെന്ന് സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.

More Read: പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിച്ച കലാകാരന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

ഫെഫ്‌ക സംവിധായകന്മാരുടെ കൂട്ടായ്‌മയും പടന്നയിലിന്‍റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ഫേസ്ബുക്കിൽ അറിയിച്ചു.

ABOUT THE AUTHOR

...view details